HOME
DETAILS

അധികാരത്തിലേറിയാല്‍ മിനിമം വേതനം ഉറപ്പാക്കും, ജി.എസ്.ടി പൊളിച്ചെഴുതും, വനിതാ ബില്‍ പാസാക്കും- ആവേശ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി

  
backup
January 29 2019 | 10:01 AM

rahul-gandhi-at-kochi

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനും എതിരെ വിമര്‍ശനശരമെയ്തും തന്റെ വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

നേരത്തെ പ്രഖ്യാപിച്ച രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനം വീണ്ടും ഉയര്‍ത്തിക്കാട്ടി. പാവപ്പെട്ടവരുടെയും പണക്കാരുടെയും രാജ്യമായി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം ആവര്‍ത്തിച്ചു.

 

'മോദി അദ്ദേഹത്തിന്റെ 15 സുഹൃത്തുക്കള്‍ക്ക് മാക്‌സിമം വേതനം ഉറപ്പുനല്‍കി. നിങ്ങള്‍ അംബാനിയാണെങ്കില്‍ നിങ്ങള്‍ക്ക് മാക്‌സിമം വരുമാനം ലഭിക്കും. ഞങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം വാഗ്ദാനം ചെയ്യുകയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ നയിക്കുന്നുവെന്ന കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളം വെറുമൊരു സംസ്ഥാനമല്ല, ഇതൊരു ആശയമാണ്. കാരുണ്യവും മനുഷ്യത്വവും ബഹുമാനവും ഉള്‍ക്കൊള്ളുന്നതാണ് കേരളം.

അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി പൊളിച്ചെഴുതും. നിലവിലുള്ള ജി.എസ്.ടി സമ്പ്രദായം പാളിപ്പോയതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ രണ്ടായി വിഭജിക്കണമെന്നാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. ധനികരുടെ ഒരു ഇന്ത്യയും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മറ്റൊരു ഇന്ത്യ. അതിന് കോണ്‍ഗ്രസ് അനുവദിക്കില്ല. ഇന്ത്യയെ ഒറ്റക്കെട്ടായി നമ്മള്‍ മുന്നോട്ടുകൊണ്ടുപോകും. മൂന്നരലക്ഷം കോടി രൂപ തന്റെ സുഹൃത്തുക്കളായ വ്യവസായികള്‍ക്കുവേണ്ടി ചെലവിട്ടു. എന്നാല്‍ ഒരുരൂപ പോലും കര്‍ഷകര്‍ക്കുവേണ്ടി ചെലവിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പുപദ്ധതിയെയും ഭക്ഷ്യസുരക്ഷാപദ്ധതിയിലും വെള്ളംചേര്‍ത്തു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു.

Read more... തുടര്‍ന്നു പഠിക്കണം: രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ ആസിമെത്തി, വേണ്ടത് ചെയ്യുമെന്ന് ഉറപ്പ്

കര്‍ഷകര്‍ക്ക് ദുരന്തമായി ഭവിച്ചു. രാജ്യത്തിന്റെ ദീര്‍ഘകാല പുരോഗതിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വിഷപ്പിന്റെയും ദാരിദ്ര്യത്തിന്റെയും മതിലുകള്‍ ഹരിതവിപ്ലവത്തിലൂടെ തകര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടാം ഹരിത വിപ്ലവത്തിനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരു ദശാബ്ദക്കാലത്തിനകം ഇന്ത്യ ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും. ധവള വിപ്ലവം ആവര്‍ത്തിക്കും… ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദനരാജ്യമായി ഇന്ത്യ മാറും.

സുപ്രിംകോടതിയിലെ ജഡ്ജിമാരെപോലും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. 
 
വിമാനം വൈകിയതിനാല്‍ നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് രാഹുല്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി നേരെ പോയത് എം.ഐ.ഷാനവാസ് എം.പി.യുടെ വസതിയിലേയ്ക്കായിരുന്നു. 
 
കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചതിന് ശേഷം മറൈന്‍ഡ്രൈവിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനും എത്തിയത് പതിനായിരക്കണക്കിന് ആളുകളായിരുന്നു.
 
 
 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago