യു.എന്‍.എ തട്ടിപ്പു കേസ്: പ്രതികളുടെ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: യുനൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തിക തട്ടിപ്പു കേസിലെ ആറു പ്രതികളുടെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
യു.എന്‍.എ സംസ്ഥാന കമ്മിറ്റിയംഗം ഷോബി ജോസഫ് (33), ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍ (28), ഓഫിസ് ജീവനക്കാരനായ പി.ഡി ജിത്തു (26), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സുജനപാല്‍ അച്യുതന് (31), ആലത്തൂര്‍ സ്വദേശി ബിബിന്‍ പൗലോസ് (34), തൃശൂര്‍ കണിമംഗലം സ്വദേശി എം.വി സുധീര്‍ (37) എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവെയാണ് ഇവരുടെ പാസ്പോര്ട്ടുകള് വെള്ളിയാഴ്ച ഹാജരാക്കണമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശിച്ചത്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ചുള്ള പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
ദേശീയ പ്രസിഡന്റ് ജാസ്മിന് ഷായാണ് ഒന്നാം പ്രതി. ഹരജിക്കാരില്‍ മൂന്നു പേര് ജാസ്മിന് ഷായ്ക്കൊപ്പം വിദേശത്തേക്കു കടന്നതായി രേഖകളുണ്ടെന്നും മടങ്ങിവന്നിട്ടില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."