കാട്ടുതീ; വിപ്ലവ പ്രസ്ഥാനങ്ങളുടെ സാന്നിധ്യം തെളിയുന്നു
പുല്‍പ്പള്ളി: അടുത്ത നാളുകളില്‍ കര്‍ണ്ണാടക വനങ്ങളിലുണ്ടായ വന്‍ കാട്ടുതീയ്ക്ക് പിന്നില്‍ വിപ്ലവപ്രസ്ഥാനങ്ങളുണ്ടെന്ന കര്‍ണ്ണാടക അധികൃതരുടെ കണ്ടെത്തല്‍ ശരിയാവുന്നു. കഴിഞ്ഞ ദിവസം നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയിലെ ആദിവാസികളോട് കാട്ടുതീ കെടുത്തുവാന്‍ വനത്തില്‍ കയറരുതെന്ന മാവോയിസ്റ്റ് ഭീഷണിയാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
സാധാരണക്കാര്‍ക്ക് എത്തിപ്പെടാനാവാത്ത വനഭാഗത്തുനിന്നും തീ പടര്‍ന്നതാണ് കര്‍ണ്ണാടക അധികൃതരെ ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചത്. കാട്ടുതീക്ക് പിന്നില്‍ തങ്ങളാണെന്ന് മാവോയിസ്റ്റുകള്‍ പരസ്യമായി പറഞ്ഞില്ലെങ്കിലും, തീയണയ്ക്കുവാന്‍ വനപാലകരെ സഹായിക്കരുതെന്ന അവരുടെ നിര്‍ദേശമാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
മാവോയിസ്റ്റുകളെ വനത്തില്‍ ആക്രമിച്ച് കൊലപ്പെടുത്തിയതാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് അവരെ നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
കര്‍ണ്ണാടകയുടെ കാട്ടുതീ പടര്‍ന്ന ഭാഗം വളരെയേറെ തന്ത്രപ്രധാനമായ ഭാഗമാണ്. ഇവിടെനിന്നും തീ പടര്‍ന്നാല്‍ നാഗര്‍ഹോള ദേശീയപാര്‍ക്ക്, മുതുമല, ബന്ദിപ്പൂര്‍, വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളിലേക്ക് തീ പടരുവാന്‍ എളുപ്പമാണ്. മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ നാല് വനമേഖലകളുടെ കേന്ദ്രം പുറമെ നിന്നുള്ളവര്‍ക്ക് കണ്ടെത്തുവാനാകില്ല.
ഏറ്റവും അത്യാധുനികമായ സംവിധാനങ്ങള്‍, ഉപഗ്രഹങ്ങളുടെ സഹായത്തോടെയും മാത്രമെ ഇത്തരമൊരിടം കാട്ടുതീ പടര്‍ത്തുന്നതിനായി കണ്ടെത്തുവാനാകൂ.
തങ്ങളുടെ സഹപ്രവര്‍ത്തകരെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് മാവോവാദികള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും അത് എപ്രകാരമാവുമെന്നറിയാതെ അധികൃതര്‍ വലയുകയാണ്. പൊലിസ് ഏറ്റുമുട്ടലില്‍ മരണപ്പെട്ട ജോഗിയുടെ അനുസ്മരണത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരാണോ കാട്ടുതീയ്ക്കു പിന്നിലെന്ന് അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു.
എന്നാല്‍ ഈ പ്രസ്ഥാനം പിളരുകയും സംഘടനയുടെ ശേഷി കുറയുകയും ചെയ്തതിനാല്‍ ഇവരല്ല കാട്ടുതീയ്ക്ക് പിന്നിലെന്ന് തുടര്‍അന്വേഷണത്തില്‍ അധികൃതര്‍ക്ക് മനസ്സിലായി.
എന്തായാലും വേനല്‍മഴ ശക്തമായില്ലെങ്കില്‍ വയനാടന്‍ വനങ്ങളുള്‍പ്പെടെയുള്ള മേഖലകളില്‍ കാട്ടുതീ ഉയര്‍ത്തുന്ന ഭീഷണി വലുതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."