HOME
DETAILS

ശരീഅത്ത് വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതര്‍: വനിതാ ലീഗിനെ തള്ളി മുസ്‌ലിം ലീഗ്

  
backup
January 29 2019 | 12:01 PM

shariath-law-muslim-league-vanitha-league

#കെ.ജംഷാദ്

കോഴിക്കോട്: മുത്വലാഖ് വിഷയത്തില്‍ വനിതാ ലീഗിനെ തള്ളി മുസ്‌ലിം ലീഗ്. മുത്വലാഖിന്റെ ശരീഅത്ത് സാധുതയെ കുറിച്ച് സുപ്രിംകോടതി ജഡ്ജിമാര്‍ പഠിച്ചു വിധിപുറപ്പെടുവിച്ചതാണെന്നും മുത്വലാഖിനെ അംഗീകരിക്കുന്നില്ലെന്നുമുള്ള വനിതാ ലീഗിന്റെ നിലപാടിനെതിരേയാണ് പാര്‍ട്ടിയുടെ സംസ്ഥാന ജന.സെക്രട്ടറി നിലപാട് അറിയിച്ചത്. വനിതാ ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച മുത്വലാഖ് ബില്‍ ആര്‍ക്കുവേണ്ടി എന്ന സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കവയെയാണ് വനിതാലീഗ് നിലപാടിനെ മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് തിരുത്തിയത്.

ശരീഅത്ത് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരാണെന്നും മതനേതാക്കളുമായി കൂടിയാലോചിച്ച് നടപ്പാക്കാത്ത ചട്ടങ്ങള്‍ എതിര്‍ക്കപ്പെടാന്‍ ഇടയാക്കുന്നതിന്റെ കാരണം ഇതാണെന്നും കെ.പി.എ മജീദ് പറഞ്ഞു. ശരീഅത്ത് വിഷയത്തില്‍ സര്‍ക്കാരുകള്‍ എടുക്കുന്ന തീരുമാനം വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ശരീഅത്ത് നിയമത്തില്‍ ഭരണകൂടം കൈക്കടത്തുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശരീഅത്ത് ഭേദഗതി ചട്ടത്തെയും കേന്ദ്ര സര്‍ക്കാരിന്റെ മുത്വലാഖ് ബില്ലിനെയും പരാമര്‍ശിക്കവെ അദ്ദേഹം വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിമര്‍ശനം നേരിട്ടത് അവര്‍ മതപണ്ഡിതരുമായി ചര്‍ച്ച ചെയ്യാതെ ശരീഅത്തില്‍ ഇടപ്പെട്ടതുമൂലമാണ്. കേന്ദ്രത്തില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മതവിഷയങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള സംവിധാനമാണ്. അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടങ്ങളുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ മുസ്‌ലിം ലീഗ് ശക്തമായി മുന്നോട്ടുപോകുമെന്നും പാര്‍ലമെന്റിലും പുറത്തും നീക്കം ചെറുത്തുതോല്‍പിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

സുപ്രിം കോടതി റദ്ദാക്കിയതോടെ മുത്വലാഖ് പ്രസക്തമല്ലാതായെന്നും ബില്ല് കൊണ്ടുവന്നതില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ടെന്നും അധ്യക്ഷ്യ പ്രസംഗം നടത്തിയ വനിതാ ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി കുല്‍സു പറഞ്ഞു. മുത്വലാഖിനെ അംഗീകരിക്കുന്നില്ലെന്നും മുസ്‌ലിം സംഘടനകള്‍ കോടതി വിധിയെ എതിര്‍ക്കുന്നതായി അറിയില്ലെന്നും തങ്ങള്‍ കോടതി വിധിക്കൊപ്പമാണെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വനിതാ ലീഗ് വ്യക്തമാക്കിയത്. അധ്യക്ഷ പ്രസംഗത്തിനു പിന്നാലെയാണ് കെ.പി.എ മജീദ് ശരീഅത്ത് വിഷയങ്ങളില്‍ തീരുമാനം പറയേണ്ടത് മതപണ്ഡിതരാണെന്ന് വ്യക്തമാക്കിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago