കൊട്ടിയൂര്‍ പീഡനം, മുഴുവന്‍ അംഗങ്ങള്‍ക്കെതിരേയും നടപടിയെടുക്കണം: കെ.കെ വിശ്വനാഥന്‍
കല്‍പ്പറ്റ: കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി എന്ന കാരണത്തില്‍ വയനാട് ശിശുക്ഷേമ സമിതിയിലെ സി.പി.എം അംഗങ്ങളെ ഒഴിവാക്കി ചെയര്‍മാന്റെയും കന്യാസ്ത്രീയുടെയും തലയില്‍ കേസ് കെട്ടിവക്കാനുള്ള പൊലിസ് നീക്കം അപലപനീയമാണെന്ന് കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ.കെ വിശ്വനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ ഭാരവാഹികളുടെ പ്രസ്താവന ശിശുക്ഷേമ സമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ തെളിവാണ്. ഇത് വളരെ ഗൗരവമായി കാണണം. ഈ സാഹചര്യത്തില്‍ ശിശുക്ഷേമ സമിതി പിരിച്ചുവിടുകയും പുതിയ സംവിധാനം ഉണ്ടാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയിലെ അംഗങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമടക്കം രണ്ടുപേര്‍കൂടി ശിശുക്ഷേമ സമിതിയിലുണ്ട്. സമിതിയുടെ ധനദുര്‍വിനിയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കെ.കെ വിശ്വനാഥന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."