'വേഗം തിരിച്ചുവരൂ, നിന്നെ ആവശ്യമുണ്ട്'- തണുപ്പകറ്റാന്‍ ആഗോളതാപനത്തെ ക്ഷണിച്ച് ട്രംപ്
വാഷിങ്ടണ്‍: ആഗോളതാപനത്തെച്ചൊല്ലി ട്രംപിന്റെ വിവാദ, പരിഹാസ പരാമര്‍ശങ്ങള്‍ തുടരുന്നു. ആഗോള താപനമെന്ന പ്രതിഭാസം ഇല്ലെന്ന വാദക്കാരനായ ട്രംപ്, പുതിയ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണിപ്പോള്‍. തണുപ്പകറ്റാന്‍ തിരിച്ചുവരണമെന്ന് ആഗോള താപനത്തോട് അപേക്ഷിച്ചിരിക്കുകയാണ് ട്രംപ്.
ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിളി. സുന്ദരമായ മിഡ്‌വെസ്റ്റില്‍ തണുപ്പ് മൈനസ് അറുപതില്‍ എത്തിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ തണുപ്പ് കൂടാനാണ് സാധ്യത. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ആഗോളതാപനത്തിന് എന്താണ് സംഭവിക്കുന്നത്. വേഗത്തില്‍ തിരിച്ചുവരൂ. ഞങ്ങള്‍ക്ക് അത് ആവശ്യമാണെന്നാണ് ട്രംപിന്റെ ട്വീറ്റ്.
എന്നാല്‍ ട്വീറ്റിനെതിരേ നിരവധിപേര്‍ പരിഹാസവുമായി രംഗത്തെത്തി. കാലാവസ്ഥയെ സംബന്ധിച്ച് നിങ്ങള്‍ക്ക് ഒരു ബോധവുമില്ലേ? ജീവിതത്തില്‍ ഒരു പുസ്തകമെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ? തുടങ്ങിയ പരിഹാസമാണ് ട്വീറ്റിന് കിട്ടുന്ന മറുപടി.
അതിനിടെ ട്വീറ്റില്‍ കടന്നുകൂടിയ തെറ്റും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. Warming എന്നതിനു പകരം Waming എന്നാണ് ട്രംപ് ചേര്‍ത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."