HOME
DETAILS
MAL
സഊദിയിൽ ചില്ലറ, മൊത്ത വ്യാപാരസ്ഥാപനങ്ങളിൽ പുതിയ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു
backup
March 06 2020 | 06:03 AM
റിയാദ്: സഊദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ സഊദിവത്കരണം വ്യാപകമാക്കുന്നു. പുതുതായി ഒൻപത് മേഖലകളിൽ സഊദി വൽക്കരണം നടത്താനാണ് തീരുമാനം. ചില്ലറ-മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുക. ഈ സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 20 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 70 ശതമാനം സഊദിവൽക്കരണം നടപ്പാക്കണമെന്ന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വ്യക്തമാക്കി. കൂടുതൽ സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായാണ് പുതുതായി ഒമ്പതു മേഖലകളിലേക്കു കൂടി സഊദിവൽക്കരണം വ്യാപിപ്പിക്കുന്നത്. പുതിയ തീരുമാനം മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കും.
കാപ്പി-ചായ-തേൻ-പഞ്ചസാര-മസാല കടകൾ, മിനറൽ വാട്ടർ, ശീതള പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി-വിദ്യാർഥി സേവനങ്ങൾ, ഉപഹാരങ്ങൾ-ആഡംബര വസ്തുക്കൾ-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, കളിക്കോപ്പുകൾ-ഗെയിമുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ ഓയിലുകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ-സോപ്പ് എന്നിവ വിൽക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ് ഓഗസ്റ്റ് 20 മുതൽ 70 ശതമാനം സഊദിവൽക്കരണം നടപ്പാക്കേണ്ടത്.
ഇത്തരം വസ്തുക്കള്‍ വില്പന നടത്തുന്ന ചില്ലറ, മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം ബാധകമായിരിക്കും. ആഗസ്റ്റ് 20 മുതൽ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 70 ശതമാനവും സഊദി പൗരന്മാരായിരിക്കണം. സ്ഥാപനങ്ങൾ സഊദിവൽക്കരണം പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. നേരത്തെ, സ്വീറ്റ്‌സ് കടകൾ, സ്പെയർ പാർട്സ് കടകൾ, മൊബൈൽ കടകൾ അടക്കം മറ്റു ചില വസ്തുക്കൾ വിൽക്കുന്ന ഏതാനും സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി സഊദി വൽക്കരണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."