ഇസ്റാഈല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
ടെല്‍അവീവ്: ഇസ്റാഈല്‍ പൊതുതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലാതെ ബെഞ്ചമിന്‍ നെതന്യാഹു. 99.99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 36 സീറ്റിലേ വിജയിക്കാന്‍ സാധിച്ചുള്ളൂ. എതിരാളി ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റും അറബ് പാര്‍ട്ടി സഖ്യത്തിന് 15 സീറ്റും ലഭിച്ചു.
അതേസമയം, നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 58 സീറ്റ് ലഭിച്ചു. 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് നെതന്യാഹു മൂന്നാമതും തെരഞ്ഞെടുപ്പിനെ നേരിട്ടത്. നെതന്യാഹുവിനു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനം. മൂന്നുപേരുടെ പിന്തുണ ലഭിച്ചാല്‍ നെതന്യാഹുവിനു സര്‍ക്കാരുണ്ടാക്കാം. മറുഭാഗത്ത് ബെന്നി ഗാന്റ്സും സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."