പോളണ്ടില്‍ സ്‌കോളര്‍ഷിപ്പോടെ മാസ്‌റ്റേഴ്‌സ് ബിരുദം നേടാം
എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നിക്കല്‍ സ്റ്റഡീസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, എക്‌സാക്ട് സയന്‍സസ്, ലൈഫ് സയന്‍സസ് എന്നീ മേഖലകളില്‍ പോളണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം.
പോളണ്ട് വിദേശകാര്യമന്ത്രാലയം, പോളിഷ് നാഷനല്‍ ഏജന്‍സി ഫോര്‍ അക്കാദമിക് എക്‌സേ്ചഞ്ച് സംയുക്തമായി നല്‍കുന്ന ഇഗ്നസി ലൂകാസീവിക്‌സ് സ്‌കോളര്‍ഷിപ്പിലൂടെ പഠിക്കാം. ബി 2 ലെവലില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിയണം.
പ്രിപ്പറേറ്ററി കോഴ്‌സിലെ പഠനം, രണ്ടാം ബിരുദ (മാസ്‌റ്റേഴ്‌സ്) പഠനം എന്നിവയ്ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പബ്ലിക് യൂനിവേഴ്‌സിറ്റിയിലെ പഠനത്തിനുള്ള ഫീസ് ഒഴിവാക്കി കിട്ടും. അക്കാദമിക് വര്‍ഷത്തില്‍ 12 മാസത്തേക്ക് ചെലവിനുള്ള സഹായവും അനുവദിക്കും.
തയാറാക്കാനുദ്ദേശിക്കുന്ന തീസിസിന്റെ രൂപരേഖ നല്‍കണം. ഇതില്‍ വിഷയം, ഗവേഷണരീതി എന്നിവ വ്യക്തമാക്കണം.
2020-''21 അധ്യയന വര്‍ഷത്തില്‍ പഠനത്തിനോ ഒരു പ്രിപ്പറേറ്ററി കോഴ്‌സിലോ, രണ്ടാം സെക്കിളില്‍ (രണ്ടാം ബിരുദം, മാസ്‌റ്റേഴ്‌സ്) ചേരാന്‍ തയാറാകണം. അപേക്ഷ നല്‍കുമ്പോള്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നിക്കല്‍ സ്റ്റഡീസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, എക്‌സാക്ട് സയന്‍സസ്, ലൈഫ് സയന്‍സസ് എന്നീ മേഖലകളില്‍ ഒന്നാം സൈക്കിളിന്റെ (ആദ്യ ബിരുദം) അന്തിമ വര്‍ഷ വിദ്യാര്‍ഥിയാകണം.
അപേക്ഷ www.nawa.gov.pl-h-gn ഈ മാസം 16-ന് സെന്‍ട്രല്‍ യൂറോപ്യന്‍ സമയം 15.30 വരെ അപേക്ഷ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."