വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടി
ദോഹ: വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്റോറന്റുകള്‍ക്കെതിരേ ഖത്തര്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ശക്തമായ നടപടികളെടുക്കുന്നു. മിസൈമീറിലെ ഇത്തരത്തില്‍ കാണപ്പെട്ട റസ്‌റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റിലുള്ള കൊളംബോ റസ്‌റ്റൊറന്റാണ് 60 ദിവസത്തേക്ക് പൂട്ടിച്ചത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മൊബൈല്‍ ആപ്പില്‍ പുറത്തുവിട്ടു.
ഒരാഴ്ച മുമ്പാണ് ബലദിയ റസ്റ്റോറന്റിനെതിരേ നടപടി സ്വീകരിച്ച വിവരം മൊബൈല്‍ ആപ്പ് വഴി അറിയിച്ചത്. ഇതോടൊപ്പം പുറത്തുവിട്ട ചിത്രത്തില്‍ ഭക്ഷണത്തില്‍ ഒരു ജീവി കിടക്കുന്നത് ദൃശ്യമാണ്. സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രവും വാര്‍ത്തയും വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തില്‍ കാണുന്ന ജീവി എലിയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. എന്നാല്‍, മന്ത്രാലയത്തിന്റെ റിേപ്പാര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. കൃത്യസമയത്ത് ഇടപെട്ട് കര്‍ശന നടപടി സ്വീകരിച്ച ബലദിയയുടെ നടപടിയെ പൊതുജനങ്ങള്‍ പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."