അഡ്വ. ടി സിദ്ദീഖിന് സ്വീകരണം നല്‍കി
ദോഹ: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി സിദ്ദീഖിന് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും കോണ്‍ഗ്രസില്ലാതെ ഇന്ത്യാരാജ്യത്തിന് നിലനില്‍ക്കാനാവില്ലെന്നും മോദി നേതൃത്വം നല്കുന്ന ബി ജെ പി സര്‍ക്കാര്‍ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് അജണ്ടകളാണ് നടപ്പിലാക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, സിദ്ദീഖ് പുറായില്‍, ഷമീര്‍ ഏറാമല, മുഹമ്മദലി പൊന്നാനി, അഡ്വ. സുനില്‍ കുമാര്‍, കരീം നടക്കല്‍, മിജിയാസ് മുക്കം, യു പോക്കര്‍, ആശിക്ക് അഹമ്മദ്, കുഞ്ഞഹമ്മദ് കൂരാളി, ബഷീര്‍ തുവാരിക്കല്‍, അഷറഫ് വടകര എന്നിവര്‍ പ്രസംഗിച്ചു.
ഈണം ദോഹ ജനറല്‍ സെക്രട്ടറി എം വി മുസ്തഫ കൊയിലാണ്ടിയെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."