HOME
DETAILS

ജീവനക്കാര്‍ക്കെതിരേ നടപടിയുമായി ബെവ്‌കോ

  
backup
January 29 2019 | 19:01 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f%e0%b4%aa



തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ ദിനം ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതിന് ജീവനക്കാര്‍ക്കെതിരേ നടപടിയുമായി ബിവറേജസ് കോര്‍പറേഷന്‍.
സംഭവത്തില്‍ ഔട്ട്‌ലെറ്റുകളിലെ മാനേജര്‍മാര്‍ക്ക് കോര്‍പറേഷന്‍ ചാര്‍ജ് മെമ്മോ നല്‍കി. ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതിനാല്‍ കോര്‍പറേഷനുണ്ടായ ലക്ഷങ്ങളുടെ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാനും നീക്കമുണ്ട്.
ഹര്‍ത്താല്‍ ദിനം ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ എം.ഡി ജി.സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം ഔട്ട്‌ലെറ്റുകള്‍ തുറന്നില്ല. ഇതിലൂടെ ഒരു ഷോപ്പിന് ഒന്നര ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ നഷ്ടമുണ്ടായതായാണ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഹര്‍ത്താല്‍ ദിനത്തില്‍ ഔട്ട്‌ലെറ്റ് തുറക്കാത്തതിന് ജീവനക്കാര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കുന്നത് കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ജീവനക്കാരുടെ വിശദീകരണം ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതിന്റെ തുടര്‍നടപടിയായാണ് ഇപ്പോള്‍ ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്. 2018 ഒക്ടോബര്‍ അവസാനം നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസിന് ഏഴുദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതിന് ജീവനക്കാര്‍ മറുപടി നല്‍കിയതിനുപിന്നാലെ ചാര്‍ജ് മെമ്മോ നല്‍കുകയായിരുന്നു. കേരള സിവില്‍ സര്‍വിസസ് (ക്ലാസിഫിക്കേഷന്‍, കണ്‍ട്രോള്‍ ആന്‍ഡ് അപ്പീല്‍) റൂള്‍സ് 1960, കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരുടെ സേവനചട്ടങ്ങളിലെ 82(2), (6), (15), (74) വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് അറിയിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago