എസ്.കെ.ഐ.സി മക്ക പ്രവിശ്യ കമ്മിറ്റി രൂപീകരിച്ചു
റിയാദ്: എസ്.കെ.ഐ.സി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെ എസ് കെ ഐ സി മക്ക പ്രവിശ്യ കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി ഭാരവാഹികളായി അലി മൗലവി നാട്ടുകല്‍ ജിദ്ദ (ചെയര്മാന്), റഫീഖ് ഫൈസി മണ്ണാര്‍ക്കാട് മക്ക (പ്രസിഡണ്ട്), അബൂബക്കര്‍ ദാരിമി ആലംപാടി ജിദ്ദ, അമാനത്ത് മുഹമ്മദ് ഫൈസി (മക്ക), അബ്ദുസ്സലാം ബാഖവി ത്വാഇഫ്, ഹംസ ഫൈസി റാബഗ് (വൈസ് പ്രസിഡണ്ടുമാര്‍), നസീര്‍ തടത്തില്‍ ത്വാഇഫ് (ജനറല്‍ സെക്രട്ടറി), നൗഷാദ് അന്‍വരി ജിദ്ദ (വര്‍ക്കിംഗ് സെക്രട്ടറി), സലീം മണ്ണാര്‍ക്കാട് മക്ക, അശ്റഫ് തില്ലങ്കേരി ജിദ്ദ, സലാം പുല്ലാളൂര്‍ ത്വാഇഫ് (സെക്രട്ടറിമാര്‍) അബ്ദുല്‍ ഖാദിര്‍ റാബഗ് (ട്രഷറര്‍) തുടങ്ങിയവരെ തെരെഞ്ഞെടുത്തു.
പ്രവര്‍ത്തക സംഗമത്തില്‍ അബദുറഹ്മാന്‍ മൗലവി ഓമാനൂര്‍, ഉബൈദുല്ല തങ്ങള്‍ മേലാററൂര്, മഹമൂദ് മട്ടനൂര്‍, ബഷീര്‍ താനൂര്‍, അബ്ദുല്ല കുപ്പം, ഫരീദ് ഐക്കരപ്പടി, മൊയ്തുപ്പ, സലാഹുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്കരണം, സഹായം, സംഘടനാ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."