ഐസ്ക്രീം പാര്‍ലര്‍ കേസ് നിര്‍ത്താറായില്ലേ
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന് ആരോപിക്കുന്ന കേസ് ഇനിയും നിര്‍ത്താറായില്ലേയെന്ന് വി.എസ് അച്യുതാനന്ദനോട് ഹൈക്കോടതി.
ഈ കേസ് കേള്‍ക്കാന്‍ കോടതിക്ക് സമയമില്ലെന്നും മറ്റ് പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാനുണ്ടെന്നും കോടതി പറഞ്ഞു. ഇത് കുഴിച്ചുമൂടാന്‍ തക്ക കാലഹരണപ്പെട്ട കേസാണെന്നും കോടതി വ്യക്തമാക്കി. അച്യുതാനന്ദന്റെ പുനഃപരിശോധനാ ഹരജി പരിഗണിച്ച ജസ്റ്റിസ് വി. രാജാവിജയരാഘവനാണ് വി.എസിന് താക്കീത് നല്‍കിയത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസല്ല ഇത്.
ഇതിനായി സമയം കളയാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹരജി തള്ളിയതിനെതിരേ വി.എസ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാരാണ് റിവിഷന്‍ ഹരജി നല്‍കേണ്ടതെന്നും കേസ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമുള്ള വി.എസിന്റെ വാദവും കോടതി പരിഗണിച്ചില്ല.
കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കാന്‍ കോടതി മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന വി.എസിന്റെ ആവശ്യം പ്രാഥമിക വാദത്തില്‍ തന്നെ കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."