ഫാഷിസം;മാധ്യമ നിഷ്‌ക്രിയത്വം അപലനീയം: എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി
റിയാദ്: ഭരണാധികാരികളുടെ തലക്ക് ഇനാം പ്രഖ്യപിച്ചും ജനപ്രതിനിധിയുടെ വീട്ടില്‍ മുദ്രാവക്യം വിളികളോടെയെത്തി മതിലില്‍ ഭീഷണി സന്ദേശം പതിച്ചും ഫാഷിസം ഭീകരത വിതക്കുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കുന്ന നിഷ്‌ക്രിയത്വത്തെ എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിററി അപലപിച്ചു.
ഇ മെയില്‍ സന്ദേശങ്ങളുടെ പേരില്‍ ഐ എസ് ഭീകരതകളും ക്രൂരതകളും തേടി കേരളം മുതല്‍ സിറിയവരെയുളള അന്വേഷം റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും സംഘടിപ്പിച്ച മാധ്യമങ്ങള്‍ സ്വന്തം മൂക്കിനുതാഴെ ഫാഷിസം ഭക്ഷണത്തിലും വസ്ത്രത്തിലും മരണശയ്യയിലും ഇടപെടുക മാത്രമല്ല ഭരണാധികാരികളുടെ തലക്കുവരെ വിലനിശ്ചയിച്ചിട്ടും ഫാഷിസത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടാതിരി ക്കുന്നതും ഭീതിജനകമായ ഭൂതകാലം ചര്‍ച്ചയാക്കാതിരിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിററി ഭാരവാഹിക ളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍,സെയ്തു ഹാജി മുന്നിയൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ തുടങ്ങിയവര്‍ പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."