HOME
DETAILS
MAL
പൊലീസിനെതിരെ പിന്നെയും അഴിമതി ആരോപണവുമായി ചെന്നിത്തല
backup
March 06 2020 | 09:03 AM
തിരുവനന്തപുരം: പൊലീസിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഡി.ജി.പി 145 വാഹനങ്ങള്‍ വാങ്ങിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 30 മള്‍ട്ടി മീഡിയ പ്രൊജക്ടറുകളും അനുമതിയില്ലാതെ വാങ്ങിയെന്നും ഇത് പിന്നീട് സര്‍ക്കാര്‍ റെഗുലറൈസ് ചെയ്തെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സി.എ.ജി രേഖകള്‍ ചോര്‍ന്നത് അന്വേഷിക്കട്ടെ. കൂടുതല്‍ രേഖകള്‍ ഇനിയും പുറത്തുവിടും. പൊലിസിലെ അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും സര്‍ക്കാര്‍ നടപടി ഫാസിസമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."