മുസ്‌ലിംകളെ ന്യൂനപക്ഷമായി കണക്കാകാനാകില്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിംകളെ ന്യൂനപക്ഷമായി കണക്കാകാനാകില്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രംഗത്ത്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 21 കോടി കവിഞ്ഞതിനാല്‍ ഇവരെ ന്യൂനപക്ഷമായി കണക്കാകാനാകില്ലെന്നും ആരാണ് ന്യൂനപക്ഷങ്ങള്‍ എന്ന വിഷയത്തില്‍ രാജ്യവ്യാപകമായി സംവാദങ്ങള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുകള്‍ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കരുതെന്ന് പ്രതിജ്ഞയെടുക്കണമെന്നും ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പശ്ചാത്യന്‍ സംസ്‌കാരമാണ്. അതാണ് ഇന്ന് നമ്മള്‍ പിന്തുടരുന്നത്. ബിഹാില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തി വിവാദത്തിലായ വ്യക്തിയാണ് ഗിരിരാജ് സിങ്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നും ഇദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. രാജ്യത്ത് ശക്തമായ ജനസംഖ്യ നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."