മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ സഊദി രാജാവിനെ ലക്ഷ്യമാക്കിയ തീവ്രവാദ ആക്രമണ പദ്ധതി തകര്‍ത്തു: ആറു പേര്‍ പിടിയില്‍
റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ രാജാവിനെയടക്കം ലക്ഷ്യംവച്ച തീവ്രവാദ ആക്രമണ പദ്ധതി തകര്‍ത്തതായി മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
രാജവ്യൂഹത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അറസ്റ്റ് ചെയ്തതായും മലേഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി.സല്‍മാന്‍ രാജാവിനോടൊപ്പം ഉന്നത ഉദ്യോഗസ്ഥരും രാജ കുടുംബാംഗങ്ങളുമടക്കം 600 ലധികം ആളുകളാണ് അനുഗമിക്കുന്നത്.
വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മലേഷ്യന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ മുന്‍പ് ഫെബ്രുവരി 21 നും 26 നും ഇടയിലാണു അറസ്റ്റ് നടന്നത്. ഫെബ്രുവരി 26 നായിരുന്നു രാജാവ് മലേഷ്യയിലെത്തിയത്. ആറംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇറാന്‍ അനുകൂല ഹൂത്തി , ഐ എസ് ബന്ധമുള്ള നാലു യമനികളും ഒരു ഇന്തോനേഷ്യക്കാരനും മറ്റൊരു കിഴക്കനേഷ്യന്‍ വംശജനുമാണു സംഘത്തിലുണ്ടായിരുന്നത്.
പിടികൂടിയ യമന്‍ പൗരന്മാരുടെ പക്കല്‍നിന്നു മള്‍ട്ടിപ്പിള്‍ അന്താരാഷ്ട്ര പാസ്‌പോര്‍ട്ടുകളും അറുപത്തിനായിരത്തിലധികം ഡോളര്‍ മതിപ്പുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."