HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്
backup
January 30 2019 | 03:01 AM
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.എം ജോര്‍ജിനെതിരെയാണ് കേസ്. ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയാളുടെ വീട്ടിലെ ജോലിക്കാരാണ്. ഒരാഴ്ച്ച മുന്‍പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.ജോര്‍ജ് ഒളിവിലാണ്.
അതേസമയം, ഒ.എം.ജോര്‍ജിനെതിരെ വയനാട് ഡിസിസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."