തടവില്‍ കഴിയുന്ന ഉമര്‍ അബ്ദുല്ലയുടെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍
ശ്രീനഗര്‍: കട്ടിതാടിയുമായി നില്ക്കുന്ന ജമ്മു കശ്മിര് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ ചിത്രമാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്റെ ഡോക്ടറുമൊന്നിച്ച് റൂമില്‍ നില്ക്കുന്ന ചിത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തടവിലാക്കപ്പെട്ട ശേഷം പുറത്ത് വരുന്ന ഉമര്‍ അബ്ധുല്ലയുടെ മൂന്നാമത്തെ ചിത്രമാണിത്.
2019 ഒക്ടോബറിലായിരുന്നു ചെറുതാടിയുമായുള്ള ആദ്യ ചിത്രം. എന്നാല്‍ ജനുവരിയില്‍ പുറത്തുവന്ന ഫോട്ടോ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. നീണ്ടതാടിയുമായി കമ്പിളിതൊപ്പി വച്ചതായിരുന്നു ചിത്രം.
ക്ലീന്‍ ഷേവായി നടക്കുന്ന ഉമര്‍ അബ്ദുല്ലയുടെ താടിവയ്പ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധമാണ്. 2019 ഓഗസ്റ്റ് അഞ്ചിന് കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് മുതല്‍ ഉമര്‍ അബ്ദുല്ലയടക്കം കശ്മിരിലെ പ്രമുഖ നേതാക്കളല്ലാം തടങ്കലിലാണ്. ഇതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചിനു ശേഷം ഉമര്‍ അബ്ദുല്ല താടിവടിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."