സെമിനാര്‍ സംഘടിപ്പിക്കുന്നു
കൊല്ലം: നൈപുണ്യവികസന സംരംഭമായ 'മെന്റര്‍-ബി'യുടെ ആഭിമുഖ്യത്തില്‍ ചരക്കു സേവനനികുതിയെക്കുറിച്ച് 18ന് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് 'മെന്റര്‍-ബി' പ്രതിനിധികളായ അജിത് ജി, ജേക്കബ് സിറിള്‍, പ്രശാന്ത് ജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചാലുമ്മൂടിന് സമീപം വെള്ളിമണ്‍ ചെറുമൂട് 'മെന്റര്‍-ബി' ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സെമിനാര്‍. തിരുവനന്തപും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനിലെ അസോസിയേറ്റ് പ്രൊ. അനിതാകുമാരിയും കൊല്ലം കൊമേഴ്സ്യല്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്റലിജെന്റ്സ് ഓഫിസര്‍ പി ജോണ്‍സണും ക്ലാസുകള്‍ നയിക്കും. സി.എ, എം.ബി.എ, കോമേഴ്സ് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഈ മാസം മുതല്‍ വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യര്ഥികള്ക്കുമായി വ്യക്തിത്വവികസനം, സോഫ്റ്റ് സ്കില്‍ ഡെവലപ്പ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."