ജയചന്ദ്രന്‍ മൊകേരിക്ക് മാധ്യമപ്രവര്‍ത്തകരുടെ സ്‌നേഹാദരം
കുറ്റ്യാടി: അധ്യാപന ജീവിതകാലത്ത് തനിക്ക് അനുഭവപ്പെട്ട മാനസിക സമ്മര്‍ദങ്ങളാണ് 'തക്കിജ്ജ' എന്ന ആത്മകഥയായതെന്നു ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ജയന്ദ്രന്‍ മൊകേരി പറഞ്ഞു.
കുറ്റ്യാടി പ്രസ് ഫോറം കായക്കൊടിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി 2007ല്‍ മാലിദ്വീപില്‍ എത്തുകയും ജോലിയില്‍ ഏര്‍പ്പെടുകയുമായിരുന്നു. തികച്ചും വ്യത്യസ്ഥ രീതിയിലുള്ള രാജ്യത്തില്‍, ഗുരു ദൈവ തുല്യമാണ് എന്ന് കരുതുന്ന ഭാരതത്തില്‍ നിന്നുമെത്തിയ തനിക്ക് പഠിപ്പിക്കാന്‍ എത്തിയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളില്‍ ഉന്നത ബോധം ഉണ്ടാവണമെന്ന ചിന്തയില്‍ തന്നിലര്‍പ്പിതമായ അധ്യാപകന്റെ കടമ നിറവേറ്റുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരില്‍ 2014 ഏപ്രില്‍ അഞ്ച് മുതല്‍ ഡിസംബല്‍ 25 വരെ ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ഇ.കെ വിജയന്‍ എം.എല്‍.എ ജയചന്ദ്രന്‍ മൊകേരിയെ പൊന്നാട അണിയിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."