HOME
DETAILS

സമരക്കാരുടെ ഫോട്ടോ കവലകളില്‍ പ്രദര്‍ശിപ്പിക്കുന്നു സി.എ.എ പ്രതിഷേധക്കാരോട് പകതീരാതെ യോഗി

  
backup
March 07 2020 | 04:03 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%95%e0%b4%b5%e0%b4%b2%e0%b4%95%e0%b4%b3

 


ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചു കൊന്നിട്ടും കള്ളക്കേസില്‍ കുടുക്കി പിഴചുമത്തിയിട്ടും സ്വത്ത് കണ്ടുകെട്ടാന്‍ നോട്ടിസ് നല്‍കിയിട്ടും യു.പിയിലെ യോഗി സര്‍ക്കാറിന് പകയടങ്ങുന്നില്ല. സി.എ.എക്കെതിരേ കഴിഞ്ഞ ഡിസംബറില്‍ യു.പിയില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്നാരോപിച്ച് നിരവധി നിരപരാധികളെ ജയിലിലടച്ചിരുന്നു. എന്നാല്‍ നിരപരാധികളെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇവര്‍ക്ക് ജാമ്യം നല്‍കി. തുടര്‍ന്ന് ജയിലില്‍ നിന്നു പുറത്തിറങ്ങിയവരുടെ ഫോട്ടോയും പേരും വിലാസവും കവലകളില്‍ പ്രദര്‍ശിപ്പിച്ച് പ്രകോപനമുണ്ടാക്കുകയാണ് യോഗി ഭരണകൂടം.
ലഖ്‌നൗവിലെ പ്രമുഖ കവലകളിലാണ് കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ പ്രതിഷേധക്കാരുടെ ഫോട്ടോ സഹിതം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഉടന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ പറയുന്നുണ്ട്. സ്വത്ത് കണ്ടു കെട്ടുമെന്ന് കാണിച്ച് ഇവരില്‍ പലര്‍ക്കും നേരത്തെ തന്നെ സര്‍ക്കാര്‍ നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ഈ പരസ്യം. ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായ സദഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരാപുരി എന്നിവരുടെ ഫോട്ടോകളും വിവരങ്ങളും പരസ്യബോര്‍ഡുകളിലുണ്ട്.
അതേസമയം യോഗിയുടെ നടപടിക്കെതിരേ കുറ്റാരോപിതര്‍ രംഗത്തെത്തി.' ഞങ്ങളെ അറസ്റ്റ് ചെയ്തു, അവഹേളിച്ചു, ജയിലിലടച്ചു. ഒടുവില്‍ ജാമ്യം തന്നു. സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണിത്. ജയിലിലായിരിക്കേ തന്നെ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടു അറിയിപ്പ് ലഭിച്ചതാണ്- ദീപക് കബീര്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് ഞങ്ങളുടെ വിലാസം അറിയില്ലേ, ഞങ്ങളുടെ കൈയില്‍ നോട്ടിസ് ഉണ്ട്. പിന്നെ എന്തിനാണിത്. ഭയപ്പെടുത്താനോ? അദ്ദേഹം ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഒരാളുടെ സ്വത്ത് കണ്ടെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അലഹബാദ് കോടതി ഫെബ്രുവരിയില്‍ സ്‌റ്റേ ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഇയാളുടെ സ്വത്ത് കണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത്തരം നോട്ടിസുകളുടെ സാധുത സുപ്രീംകോടതി പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇയാള്‍ക്ക് ഇടക്കാല സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്.
പൊലിസിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഫോട്ടോയും പേരു വിവരങ്ങളും പ്രദര്‍ശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago