വൃദ്ധര്‍ക്ക് ആദരവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കൊട്ടിയം: തഴുത്തല നാഷനല്‍ പബ്ലിക് സ്‌കൂളില്‍ കരുണയുടെ കിരണം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വൃദ്ധരെ ആദരിക്കല്‍ ചടങ്ങ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി മാറി.
വയോജനങ്ങളെ ആദരിക്കാനെത്തിയ കുട്ടികളെ അവര്‍ ആശ്ലേഷങ്ങള്‍ കൊണ്ട് പൊതിഞ്ഞു. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, മുതിര്‍ന്നവര്‍ എന്നിവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സഹജീവികളോട് കരുണ കാട്ടുകയും ചെയ്യുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് കരുണയുടെ കിരണത്തിലൂടെ ലക്ഷ്യമിടുന്നത്.സ്‌കൂള്‍ അങ്കണത്തിലെത്തിയ മുത്തശ്ശന്മാരും മുത്തശ്ശിമാരും കുട്ടികളുമായി പഴയ കാലഅനുഭവങ്ങള്‍ പങ്കുവെച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ കെ.കെ ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സീനത്ത് നിസ, വൈസ് പ്രിന്‍സിപ്പല്‍ സുബിന, ഹെഡ്മിസ്ട്രസ്സ് ദര്‍ശന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."