വേനല്‍കാല രോഗങ്ങള്‍ പടരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമല്ല
കൊട്ടാരക്കര: കിഴക്കല്‍ മേഖലയില്‍ വേനല്‍കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. ഊര്‍ജ്ജിത പ്രതിരോധ നടപടികള്‍ക്ക് ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായിട്ടില്ല.
ചിക്കന്‍പോക്‌സും, മഞ്ഞപ്പിത്തവുമാണ് വ്യാപകമാകുന്ന രോഗങ്ങള്‍. ശ്വാസംമുട്ടലോടെയുള്ള പനിയും പ്രായമായവരെ ബാധിച്ചുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്തരീതിയിലുള്ള ചിക്കന്‍പോക്‌സാണ് പടരുന്നത്. നടുവേദനയും ശരീരവേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരം മുഴുവന്‍ കുരുക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. മഞ്ഞപ്പിത്തം മുതിര്‍ന്നവരിലും കുട്ടികളിലും പടരുന്നുണ്ട്. മഞ്ഞപ്പിത്തത്തിന്റെ വകഭേദങ്ങള്‍ തിരിച്ചറിയാനുള്ള ലാബ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പലയിടത്തും സൗകര്യമില്ല.
സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണ് നിലവില്‍. നെടുമണ്‍കാവ് ഒഴികെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൊന്നും കിടത്തിചികിത്സയ്ക്കുള്ള സൗകര്യങ്ങളില്ല.
മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഉച്ചകഴിയുന്നതോടെ നിലയ്ക്കുകയും ചെയ്യും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഉച്ചകഴിയുന്നതോടെ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. രോഗം കഠിനമായി എത്തുന്നവര്‍ കാത്തുനില്‍ക്കേണ്ടുന്ന സ്ഥിതിയാണിവിടെ.
രാത്രികാലങ്ങളില്‍ ക്ലിനിക്കല്‍ ലാബ് സൗകര്യവും ഇവിടെയില്ല. ചൂടും മലിനജലത്തിന്റെ ഉപയോഗവുമാണ് രോഗങ്ങല്‍ പടരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പകല്‍ സമയങ്ങളില്‍ അധികഠിനമായ ചൂടും പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ മലിനജലത്തിന്റെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. കിണറുകളുള്‍പ്പെടെയുള്ള പ്രധാന കുടിവെള്ള സ്രോതസുകളില്‍ നിന്നെല്ലാം മണ്ണും ചെളിയും കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. വേനല്‍ കടുത്തതോടെ കുപ്പിവെള്ള വില്‍പനയും ഇരട്ടിച്ചിട്ടുണ്ട്. ശുദ്ധീകരിക്കപ്പെടാതെയാണ് വ്യാജ ഐ.എസ്.ഐ മുദ്ര പതിപ്പിച്ച കുപ്പിവെള്ളങ്ങള്‍ കമ്പോളങ്ങളില്‍ എത്തുന്നത്. രോഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍കരണവും ശക്തമാക്കുന്നതിനോ കുടിവെള്ളത്തിന്റെ പരിശോധനയ്‌ക്കോ അധികൃതര്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."