HOME
DETAILS

ലക്ഷം കടന്നു കൊവിഡ് : ലോകമാകെ മരണം 3000 കടന്നു, സുഖപ്പെട്ടവര്‍ അരലക്ഷം

  
backup
March 07 2020 | 05:03 AM

covid-cases-cross-1-lakh-globally2020

ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. യു.എസിലും ഫ്രാന്‍സിലും രണ്ടു മരണം വീതം റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ ചൈനയില്‍ മരണം 3,042 ആയി. ഇറാനില്‍ മരണം 124 ആയും ദക്ഷിണ കൊറിയയില്‍ 43 ആയും ഉയര്‍ന്നു. എന്നാല്‍ ലോകത്ത് 55,991 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. വൈറസ് ബാധിതരില്‍ ആറു ശതമാനം പേര്‍ മരിച്ചപ്പോള്‍ 94 ശതമാനത്തിനും സുഖപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്.

അതിനിടെ ഡല്‍ഹിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തംനര്‍ സ്വദേശിക്കാണ് വൈറസ് ബാധിച്ചതായി തെളിഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ആയി. വൈറസ് ബാധിതന്‍ തായ്‌ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ അറിയിച്ചു.

ഭൂട്ടാനിലും നെതര്‍ലാന്‍ഡ്‌സിലും ഇന്നലെ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു. ഭൂട്ടാനില്‍ യു.എസ് വിനോദസഞ്ചാരിയിലാണ് വൈറസ് കണ്ടെത്തിയത്. ഭൂട്ടാനിലേക്ക് വിമാനത്തില്‍ പോയ എട്ട് ഇന്ത്യക്കാരെ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് അയച്ചിരിക്കുകയാണ്.

നിലവില്‍ രാജ്യത്ത് 28 കൊവിഡ് കേസുകളാണുള്ളത്. ഇതില്‍ 16 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. കേരളത്തില്‍ വൈറസ് സ്ഥിരീകരിച്ച മൂന്നുപേര്‍ നേരത്തെ സുഖംപ്രാപിച്ച് ആശുപത്രി വിട്ടിരുന്നു. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രോഗികളുമായി അടുത്തിടപഴകിയവരും ബന്ധപ്പെട്ടവരുമായി 30,000ത്തോളം പേരെ നിരീക്ഷണത്തിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

വൈറസിനെ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കാന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. നേരത്തെ സൈന്യത്തിന്റെ പരിശീലന പരിപാടികള്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്നു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റെയില്‍വേ, പ്രതിരോധം, പാരാമിലിട്ടറി വിഭാഗം എന്നിവയിലെ 280 ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്.

 


വുഹാനില്‍ നിന്നെത്തിയ
654 പേര്‍ക്കും വൈറസില്ല

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിലായി ചൈനയിലെ വുഹാനില്‍ നിന്ന് വിമാനത്തില്‍ എത്തിച്ച് ഹരിയാനയിലെ സൈനിക ക്യാംപില്‍ നിരീക്ഷണത്തില്‍ വച്ചിരുന്ന 654 പേരെ വിട്ടയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പാര്‍ലമെന്റിനെ അറിയിച്ചു.
രണ്ടു തവണ നടത്തിയ ടെസ്റ്റിലും കൊവിഡ് ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണിത്. അതേസമയം വുഹാനില്‍ നിന്ന് ഫെബ്രുവരി 27ന് കൊണ്ടുവന്ന 76 ഇന്ത്യക്കാരുള്‍പ്പെടെ 112 പേര്‍ നിരീക്ഷണത്തിലാണ്. ഇതു കൂടാതെ ജപ്പാനില്‍ നിന്നും കൊണ്ടുവന്ന 119 ഇന്ത്യക്കാരുള്‍പ്പെടെ 124 പേരും സൈനിക ക്യാംപില്‍ 14 ദിവസത്തെ നിരീക്ഷണത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago