ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
കൊല്ലം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ ഭാഗമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ ഡിപ്പോകളില്‍ എത്തിച്ചു കൊടുക്കുന്ന വാതില്‍പ്പടി വിതരണത്തിന്റെയും മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് അഞ്ചിന് സി കേശവന്‍ മൊമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. എ.എ.വൈ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം വനം മന്ത്രി കെ. രാജു നിര്‍വഹിക്കും. മേയര്‍ വി. രാജേന്ദ്രബാബു, എം.പി മാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എ മാരായ എം. നൗഷാദ്, മുല്ലക്കര രത്‌നാകരന്‍, കെ.ബി ഗണേഷ്‌കുമാര്‍, എം. മുകേഷ്, ജി.എസ് ജയലാല്‍, പി അയിഷാപോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, ആസൂത്രണ ബോര്‍ഡംഗം ഡോ. കെ. രവിരാമന്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷ്യ പൊതുവിതരണഉപഭോക്തൃകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സപ്ലൈകോ സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും ഭക്ഷ്യ പൊതുവിതരണഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടര്‍ വി രതീശന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."