HOME
DETAILS

അധ്യാപകര്‍ ഭരണഘടനാ മൂല്യങ്ങള്‍ പഠിപ്പിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
January 30 2019 | 04:01 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af

പേരാമ്പ്ര: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും അധ്യാപകര്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണമെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പാഠ്യേതര വിഷയമാണെങ്കില്‍ കൂടി ഇത്തരം മൂല്യങ്ങള്‍ കുട്ടികളിലെത്തിക്കുന്നതിന് അധ്യാപകര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ഗവ. യു.പി സ്‌കൂളില്‍ സ്മാര്‍ട് ക്ലാസ് റൂമിന്റെയും പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകള്‍ ഉന്നത നിലവാരത്തില്‍ എത്തുന്നതിന് പശ്ചാത്തല സൗകര്യം ഉണ്ടായാല്‍ മാത്രം പോര. അതു പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ അധ്യാപകരും ശ്രമിക്കണം. അധ്യാപകര്‍ കാര്യക്ഷമമായ പഠനത്തിന് വിധേയമാകണം. ഏതു വിഷയവും പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവരായി ഓരോ അധ്യാപകരും മാറണം. ഓരോ കുട്ടിയുടെയും കുടുംബ സാഹചര്യം കൂടി മനസിലാക്കി അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അധ്യാപകര്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്ര ജി.യു.പിയില്‍ നാല് ക്ലാസ് റൂമുകളാണ് സ്മാര്‍ട്ടായത്. രണ്ടു ക്ലാസ് റൂമുകള്‍ കൂടി ഈ വര്‍ഷം തന്നെ സ്മാര്‍ട്ടാക്കാന്‍ എം.എല്‍.എ എന്ന നിലയില്‍ സഹായം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതിനു തടസമായി സ്വാഭാവികമായ നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിനു ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇതു കിഫ്ബി അംഗീകരിച്ചാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 19 ലക്ഷവും കെ.കെ രാഗേഷ് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ചു ലക്ഷവും മന്ത്രി ടി.പി രാമകൃഷ്ണന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച 1.39 ലക്ഷവും ഉള്‍പ്പെടെ 34 ലക്ഷത്തോളം രൂപ ചെലവഴിച്ച് 18 പദ്ധതികളാണ് സ്‌കൂളില്‍ പൂര്‍ത്തിയായിവരുന്നത്.
ചടങ്ങില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അധ്യക്ഷയായി. പേരാമ്പ്ര എ.ഇ.ഒ പി. ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ലൈബ്രറി പ്രൊജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ എ.കെ ബാലന്‍ നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ പി.കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഗംഗാധരന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആലീസ് ചാണ്ടി, മെംബര്‍മാരായ കെ. രജീഷ് കുമാര്‍, ഗോപി മരുതോറ, പി.ടി.എ പ്രസിഡന്റ് കെ.കെ വിനോദ്കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് ടി. ശീവല്ലി, ബി.പി.ഒ കെ.വി വിനോദന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സന്തോഷ് സായി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  21 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

Kuwait
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  21 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  21 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  21 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  21 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  22 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  22 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  22 days ago