തങ്കപ്പന്‍ വക്കീല്‍ ആധുനിക കൊല്ലത്തിന്റെ പിതാവ്: എം.എം ഹസ്സന്‍
കൊല്ലം: മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍. തങ്കപ്പന്‍ വക്കീല്‍ ആധുനിക കൊല്ലത്തിന്റെ പിതാവാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍. യഥാര്‍ഥ ഗാന്ധിയനും പൊതുപ്രവര്‍ത്തനത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയുമായിരുന്ന അദ്ദേഹം കൊല്ലത്തിന്റെ വികസനത്തിലും രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ക്ക് പ്രചോദനം പകര്‍ന്നു നല്‍കിയ ശില്‍പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ടി.വി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെയും തങ്കപ്പന്‍ വക്കീല്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രവര്‍ത്തനം അധികാരത്തിന് വേണ്ടിയുള്ള മാര്‍ഗമായി തങ്കപ്പന്‍ വക്കീല്‍ കണ്ടിരുന്നില്ല. ഗാന്ധിയന്‍ ആദര്‍ശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മനസില്‍ ഗോഡ്‌സെയെ ആരാധിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരുന്ന കാലഘട്ടത്തില്‍ വാക്കുകൊണ്ടും പ്രവര്‍ത്തനം കൊണ്ടും തനി ഗാന്ധിയനായിരുന്ന തങ്കപ്പന്‍ വക്കീല്‍ ത്യാഗത്തിലൂന്നിയ ജനസേവനമാണ് പിന്തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.ജനപ്രതിനിധികള്‍ ജനസേവകരാകുന്നതിന് മുന്നോടിയായി അടിസ്ഥാന ആശയങ്ങളില്‍ നിന്ന് പിന്‍മാറാന്‍ തയാറാകരുതെന്നും ഹസന്‍ വ്യക്തമാക്കി. രാഷ്ട്രീയം പലരീതിയിലും അഴിമതിയുടെ അഴുക്ക്ചാലാകുമ്പോള്‍ വര്‍ഗീയത ഇതിലേക്കുള്ള കുറുക്ക് വഴിയാകുന്നു. തത്വശാസ്ത്രങ്ങളും ആശയങ്ങളും പരാജയപ്പെടുമ്പോള്‍ വര്‍ഗീയത വിജയക്കൊടി പാറിക്കുന്ന പ്രവണതായണ് നിലവിലുള്ളതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നി മാതൃകാ ജനസേവനം കാഴ്ച വച്ച തങ്കപ്പന്‍ വക്കീല്‍ ജനപ്രതിനിധികള്‍ക്കും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ആവേശമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.മേയര്‍ അഡ്വ. രാജേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍, അഡ്വ. ഷാനവാസ്ഖാന്‍, മേരിദാസന്‍, എ.കെ ഹഫീസ്, ടി.ഡി ദത്തന്‍ തുടങ്ങയ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."