വിടപറഞ്ഞത് വൈദ്യശാസ്ത്ര ലോകത്തെ ഗവേഷകന്‍
പയ്യോളി: ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളില്‍ വൈദ്യശാസ്ത്ര ഗവേഷണം നടത്തിയ പ്രശസ്തനായിരുന്നു ഇന്നലെ തിക്കോടിയില്‍ വിട പറഞ്ഞ ഡോക്ടര്‍ വി.കെ വിജയന്‍. ന്യൂഡല്‍ഹി വല്ലഭ് ഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വരെ അദ്ദേ ഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്റ റിന്റെ അഡൈ്വസറും, ഡല്‍ഹിയിലെ വല്ലഭ് ഭായി പട്ടേല്‍ ചെസ്റ്റ് ഹോസ്പിറ്റല്‍ ഡയരക്ടറും കൂടിയായിരുന്നു അദ്ദേഹം.
ആതുര സേവന രംഗത്ത് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ച ഡോക്ടര്‍ വിജയന്‍ നിപ വൈറസിനെക്കുറിച്ച് തയാറിക്കിയ പ്രബന്ധവും പ്രസിദ്ധീകരിക്കുകയുണ്ടായി.
2017ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍വച്ച് നല്‍കി ആദരിക്കുകയുണ്ടായി.
1970ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍, ചെന്നെയിലെ എം.ജി.ആര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു എം.ഡി ബിരുദവും നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംങ് മെഡിക്കല്‍ കോളജില്‍ ഗവേഷണം നടത്തുകയും, പിന്നീട് അതേ സ്ഥാപനത്തില്‍ ഡയരക്ടറായും പ്രവര്‍ത്തിച്ചു. ചെന്നൈയിലേയും, ഡല്‍ഹിയിലെയും ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ കണ്‍സല്‍ട്ടെന്റായി ചുമതലയേറ്റു. കൂടാതെ, തിക്കോടിയിലെ റെയില്‍വേ സ്റ്റേഷനു പിന്‍വശമുള്ള ഡോക്ടറുടെ വീട്ടില്‍വച്ചു കുറഞ്ഞ ഫീസ് വാങ്ങി രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള ഡോക്ടറാണെങ്കിലും സൗമ്യമായ പെരുമാറ്റത്തിലൂടെ രോഗികളുടെ മനം കവര്‍ന്ന മനുഷ്യ സ്‌നേഹിയായിരുന്നു ഡോക്ടര്‍ വിജയന്‍.
2017ല്‍ മെഡിക്കല്‍ മേഖലയില്‍ നിന്ന് പത്മ ശ്രീ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി കൂടിയായിരുന്നു തിക്കോടിക്കാരുടെ പ്രിയങ്കരനായ ഡോക്ടര്‍. പാലൂര്‍ എല്‍.പി.സ്‌കൂള്‍, പയ്യോളി ഹൈസ്‌കൂള്‍, കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ നിന്നു പഠനം കഴിഞ്ഞ ശേഷമാണ് വൈദ്യശാസ്ത്ര പഠനം നടത്തിയത്.
പയ്യോളി ഹൈസ്‌കൂളിലെ 1957 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹമാണ് സ്‌കൂള്‍ വികസന ഫണ്ടിനായി ഒരു ദിനം ഒരു കോടി പദ്ധതിയിലേക്ക് ആദ്യമായി സംഭാവന നല്‍കിയത്.
പാവപ്പെട്ട രോഗികളോട് കാരുണ്യത്തോടെയുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്റെത്. തിക്കോടി റെയില്‍വേ സ്റ്റേഷന് പിറകിലുള്ള ലക്ഷ്മി നിലയം തറവാട്ട് വീട്ടിലും ആഴ്ചയില്‍ രണ്ട് ദിവസം രോഗികളെ പരിശോധിച്ചിരുന്നു.
തിക്കോടിയിലെ പ്രശസ്തമായ വണ്ണാങ്കണ്ടി വൈദ്യ കുടുംബത്തിലെ അംഗമാണദ്ദേഹം. വി.കെ ഗോവിന്ദന്‍ വൈദ്യരുടെയും ലക്ഷ്മി അമ്മയുടെയും മകന്‍. വല്ല്യച്ചന്‍ ചെറിയാക്കന്‍ വൈദ്യര്‍, അമ്മയുടെ അച്ഛന്‍ ചാത്തു വൈദ്യര്‍. സമൂഹത്തിലെ വിവിധ തുറകളിലെ ആയിരങ്ങളാണ് വിജയന്‍ ഡോക്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ തിക്കോടിയിലെ വിജയന്‍ ഡോക്ടറുടെ ലക്ഷ്മി നിലയത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."