വിദ്യാര്‍ഥികള്‍ക്ക് ഗണിത വിരുന്നൊരുക്കി 'മാത് മ്യുസ് ' ഗണിത ക്യാംപ്
കോഴിക്കോട്: ജില്ലയിലെ 530ല്‍പരം വരുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് ഗണിതവിരുന്നൊരുക്കി ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ്മയായ സിംപോസിയ മാത്തമാറ്റിക്കയും ഡയറ്റ് കോഴിക്കോടും എജൂകെയര്‍ സമിതിയും സംയുക്തമായി സംഘടിപ്പിച്ച 'മാത് മ്യുസ്' ഗണിത ക്യാംപ് ശ്രദ്ധേയമായി.
രണ്ടു ദിവസങ്ങളായി കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാംപില്‍ സംസ്ഥാനത്തെ പ്രമുഖ ഗണിതാധ്യാപകരായ ഡോ. ഇ. കൃഷ്ണന്‍, പ്രൊഫ. പി.ടി രാമചന്ദ്രന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി. മുസ്തഫ അധ്യക്ഷനായി. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
സിംപോസിയ മാത്തമാറ്റിക്ക പുറത്തിറക്കിയ 'മാത്ത് മ്യുസ്' സി.ഡി. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിഡ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദിന് നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി.പി മിനി നിര്‍വഹിച്ചു. സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ജില്ല എജൂകെയര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ നാസറിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക റഷീദാ ബീഗം, സിംപോസിയ മാത്തമാറ്റിക്ക കോ-ഓര്‍ഡിനേറ്റര്‍മാരായ എച്ച്. മധു ആനന്ദ്, ഫിറോസാ മൊയ്തു, എം.കെ. സൈനബ, എന്‍. ബീന, എന്‍.കെ. രമേശന്‍, പി.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം പ്രമുഖ ഗണിതചിന്തകന്‍ പി. ഉബൈദുല്ല ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."