കേരളത്തെ പഠിക്കാന്‍ തെലങ്കാന സംഘമെത്തി
തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും പഠിക്കാനും തെലങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ സന്ദര്‍ശിച്ച് സംഘം ചര്‍ച്ച നടത്തി.വ്യാഴാഴ്ച വൈകിട്ടെത്തിയ സംഘം എയര്‍പോര്‍ട്ടിലെ വിവിധ ഒരുക്കങ്ങള്‍ വിലയിരുത്തി.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവയും സന്ദര്‍ശിച്ചു. ഐസൊലേഷന്‍ വാര്‍ഡ്, സുരക്ഷാ ക്രമീകരണങ്ങള്‍, ചികിത്സ എന്നിവയെല്ലാം സംഘം മനസിലാക്കി.
ഇന്ന് ആലപ്പുഴ സന്ദര്‍ശിച്ച് അവിടുത്തെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. രണ്ട് ദിവസത്തേയും കൊവിഡ് അവലോകന യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."