ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സറാകും
മുംബൈ : പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ ഓപ്പോ മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോണ്‍സറാകും. 1079 കോടി രൂപയ്ക്കു അഞ്ചു വര്‍ഷത്തെ കരാറിലാണു ബി.സി.സി.ഐ കമ്പനിയുമായി ധാരണയിലെത്തിയത്. 2017 ഏപ്രില്‍ ഒന്നു മുതലാണു ബി.സി.സി.ഐയുമായി ഒപ്പോയുടെ കരാര്‍. നിലവില്‍ സ്റ്റാര്‍ ഇന്ത്യയാണ് ടീമിന്റെ സ്പോണ്സര്. ഡിസംബര്‍ 2013 മുതലാണ് സ്റ്റാര്‍ ടീം ഇന്ത്യയുടെ സ്പോണ്സര് ആയത്.
ഭാവിയിലെ ഇന്ത്യയുടെ മത്സരങ്ങളെ കുറിച്ച് വ്യക്തതിയില്ലെന്നു കാണിച്ച് അവര്‍ സ്പോണ്സര്ഷിപ്പില് നിന്നു പിന്മാറിയതിനെ തുടര്‍ന്നാണു ഓപ്പോയുടെ വരവ്. ഇന്ത്യന്‍ ടീമുമായി വലിയ തുകയ്ക്ക് കരാറിലെത്തുന്ന ആദ്യ കമ്പനിയായും ഇതോടെ ഓപ്പോ മാറി. കരാര്‍ അനുസരിച്ച് ഇന്ത്യയുടെ മറ്റു രാജ്യങ്ങളിലേക്കുള്ള പര്യടനത്തിലെ മത്സരങ്ങള്‍ക്കും ഇന്ത്യയില്‍ മറ്റു രാജ്യങ്ങള്‍ പര്യടനത്തിനെത്തുമ്പോള്‍ കളിക്കുന്ന മത്സരങ്ങള്‍ക്കും 4.61 കോടി രൂപയും ഐ.സി.സി പോരാട്ടങ്ങള്‍ക്ക് 1.56 കോടി രൂപയുമാണു ഓപ്പോ മുടക്കുക. നേരത്തെ സഹാറയായിരുന്നു ഏറ്റവും കൂടുതല്‍ തുക മുടക്കിയിരുന്ന ടീം. 3.34 കോടിയായിരുന്നു ഓരോ മത്സരത്തിലും അവരുടെ മതല്‍മുടക്ക്. നിലവിലെ സ്പോണ്‍സര്‍മാരായ സ്റ്റാര്‍ ഇന്ത്യ യഥാക്രമം 1.92 കോടിയും ഐ.സി.സി മത്സരങ്ങള്‍ക്ക് 61 ലക്ഷവുമായിരുന്നു മുടക്കിയിരുന്നത്.
ഇന്ത്യയുടെ സീനിയര്‍ ജൂനിയര്‍ പുരുഷ- വനിതാ ടീമുകളുടെ ജേഴ്സിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഒപ്പോയുടെ പേരുകള്‍ പ്രത്യക്ഷപ്പെടും. 768 കോടിയുമായി രംഗത്തുണ്ടായിരുന്ന വിവോ മൊബൈല്‍സിനെ പിന്തള്ളിയാണു ഓപ്പോ കരാര്‍ സ്വന്തമാക്കിയത്. ഒന്‍പതോളം കമ്പനികള്‍ ടെണ്ടര്‍ നല്‍കിയിരുന്നെങ്കിലും അവസാനമുണ്ടായിരുന്നതു ഓപ്പോയും വിവോയും മാത്രമായിരുന്നുവെന്നു ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."