ചെസ്സ് അസോസിയേഷനിലെ വിമത നീക്കം: പിന്നില്‍ സ്ഥാനമോഹികളെന്ന് ഭാരവാഹികള്‍
കോട്ടയം: ചെസ്സ് അസോസിയേഷന്‍ കേരളയില്‍ ആഭ്യന്തര പ്രശ്‌നമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇപ്പോള്‍ നടക്കുന്ന വിമത നീക്കത്തിനു പിന്നില്‍ ചിലരുടെ സ്ഥാന മോഹമാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പല തവണ മത്സരിച്ചു പരാജയപ്പെട്ടവരും അച്ചടക്ക നടപടിക്ക് വിധേയരായവരുമാണ് ഇതിനു പിന്നില്‍.
ജൂണില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണു ഇപ്പോള്‍ വ്യാജ പ്രചാരണവുമായി ഇവര്‍ രംഗത്തു വന്നത്. ടൂര്‍ണമെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുംവിധം വാര്‍ത്തകള്‍ പ്രചരിപ്പിച്ച വിമതര്‍ക്കെതിരേയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമൊയ്തീന്‍, വൈസ് പ്രസിഡന്റ് സുനില്‍ പിള്ള, ജനറല്‍ സെക്രട്ടറി രാജേഷ് നാട്ടകം, ജോ. സെക്രട്ടറി വി വിജയകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."