പ്രളയത്തില്‍ മണ്ണിടിഞ്ഞ സ്ഥലത്തുനിന്ന് വീണ്ടും മണ്ണെടുക്കാന്‍ ശ്രമം; അധികൃതരെത്തി തടഞ്ഞു
മുക്കം: കഴിഞ്ഞ പ്രളയത്തില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞ ഓടത്തെരുവില്‍നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം കാരശ്ശേരി പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. പ്രസിഡന്റ് വി.കെ വിനോദ്, സെക്രട്ടറി വൈ.പി മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് പ്രവൃത്തി തടഞ്ഞത്. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ കഴിഞ്ഞ പ്രളയസമയത്ത് മണ്ണിടിഞ്ഞതോടെ ഇവിടെയുള്ള പ്രവൃത്തി പഞ്ചായത്ത് തടയുകയും അപകട ഭീഷണിയില്‍ നില്‍ക്കുന്ന ഭാഗത്തെ ഇടിഞ്ഞ് വീണ മണ്ണ് നീക്കാനും സംരക്ഷണഭിത്തി കെട്ടാനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് വീണ്ടും മണ്ണെടുക്കാന്‍ നീക്കം നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് മണ്ണെടുക്കാന്‍ എല്ലാ അനുമതിയും ഉണ്ടന്ന് സ്ഥലമുടമ പറയുന്നു. 11 ദിവസത്തെ സമയമാണ് ഇവര്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ പ്രളയത്തില്‍ ഇടിഞ്ഞ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ പറഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."