ജിന്ന്: പ്രവാചകാധ്യാപനങ്ങളെ നിഷേധിക്കുന്ന പ്രവണത അംഗീകരിക്കില്ല - മുജാഹിദ് വിസ്ഡം ഗ്രൂപ്പ്
കോഴിക്കോട്: ഖുര്‍ആനും പ്രവാചക ചര്യയും ജിന്ന് പോലുള്ള വിഷയങ്ങളില്‍ പഠിപ്പിച്ച അധ്യാപനങ്ങളെ നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സംയുക്ത സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇത്തരക്കാര്‍ മന്ത്രത്തെയും നിഷേധിക്കുന്നുണ്ട്. ഹദീസ് നിഷേധിയായ ചേകനൂര്‍ മൗലവിയുടെ നിലപാടാണിത്. ചൂഷണോപാധികളായ മന്ത്രവാദത്തേയും ജിന്നു സേവയേയും അതിശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ ഇത്തരം നിലപാടുകളെ മുജാഹിദുകള്‍ അംഗീകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആത്മീയ ചൂഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലിസും ചേര്‍ന്ന് പ്രാദേശിക തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ നടപടിയുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
യോഗത്തില്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷനായി. ജന. കണ്‍വീനര്‍ ടി.കെ അശ്‌റഫ്, അബൂബക്കര്‍ സലഫി, സി.പി സലീം, ഫൈസല്‍ പുതുപ്പറമ്പ്, കെ.സി അയ്യൂബ്, നബീല്‍ രണ്ടത്താണി, നാസര്‍ മാസ്റ്റര്‍, ഹാരിസ് ബ്‌നു സലീം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സാബിര്‍ നവാസ്, ജന. സെക്രട്ടറി കെ സജ്ജാദ്, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് മുനവ്വിര്‍ സ്വലാഹി, ജന.സെക്രട്ടറി ലുബൈബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."