കൊറോണ ബോധവല്‍ക്കരണ സന്ദേശവുമായി ഫ്രീ കോളര്‍ ട്യൂണ്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഡയല്‍ടോണിന് പകരമായി കൊറോണ വൈറസ് കേള്‍പ്പിക്കുകയാണ് ടെലികോം സേവന ദാതാക്കള്‍. ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൊറോണയെ നേരിടുന്നതിനായി ആരോഗ്യ കുടുംബ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളടങ്ങുന്ന സന്ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായി കേള്‍ക്കുന്നത്. ഒരാള്‍ ചുമയ്ക്കുന്നതോടെയാണ് സന്ദേശം ആരംഭിക്കുന്നത്.
പ്രധാനമായും ഒരുവ്യക്തി കൈക്കൊള്ളേണ്ട മുന്‍കരുതലുകളായ 'ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കരുത്, ചുമ, തുമ്മല്‍ എന്നിവ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക എന്നിവയാണ് സന്ദേശത്തില്‍ പറയുന്നത്.
ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കൊറോണയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."