HOME
DETAILS

ഉംറ വിലക്ക് നീക്കിയില്ല: സൽമാൻ രാജാവിന്റെ ഉത്തരവിനെ തുട൪ന്ന് മതാഫ് വീണ്ടും തുറന്നു കൊടുത്തു

  
backup
March 07 2020 | 10:03 AM

mathaf-opened-in-makka-saudi

 

ജിദ്ദ: സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുട൪ന്ന് മക്കയിലെ വിശുദ്ധ കഅബയുടെ മതാഫ് വിശ്വാസികൾക്കായി വീണ്ടും‌ തുറന്നു കൊടുത്തു. വിശുദ്ധ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഹറമിലെ മതാഫ് തുറന്നു കൊടുത്തത്. മതാഫ് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് ഹറം കാര്യ വകുപ്പ് മേധാവി ഷെയ്ഖ് സുദൈസ് ആണ് പ്രഖ്യാപനം നടത്തിയത്.

ശനിയാഴ്ച സുബ്ഹി നമസ്കാരത്തിന് ശേഷമാണ് മതാഫ് വിശ്വാസികൾക്ക് തുറന്ന് കൊടുത്തത്. തുടർന്ന് മതാഫിലേക്ക് പ്രവേശനവും അനുവദിച്ചു.അതേ സമയം നിബന്ധനയോടെയാണ് മതാഫ് തുറന്നു കൊടുത്തിട്ടുള്ളത്. നിലവിലുള്ള ഉംറ തീർത്ഥാടന വിലക്ക് മാറ്റമില്ലാതെ തുടരും. ഉംറ വേഷത്തിലുള്ളവർക്ക് മതാഫിലേക്ക് പ്രവേശനം അനുവദിക്കില്ല.രാജ്യത്തെ തുടർച്ചയായി കോവിഡ് 19 ബാധയും കണ്ടു പിടിച്ചതിനെ തുടർന്ന് ആഭ്യന്തര ഉംറ തീർത്ഥാടനം വിലക്കിയതിനോട് അനുബന്ധിച്ചാണ് മതാഫിലേക്കുള്ള പ്രവേശനവും വിലക്കിയത്.കഴിഞ്ഞ ദിവസം വിശുദ്ധ മക്ക, മദീന ഹറമുകൾ ഇഷാ നമസ്കാരത്തിന് ഒരു മണിക്കൂറിന് ശേഷം അടച്ചിടുകയും രാവിലെ ഫജ്ർ നമസ്കാരത്തിന് മുന്നോടിയായി മാത്രമേ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായിരുന്നു വിശുദ്ധ തിരുഗേഹങ്ങൾ അടച്ചിട്ടത്.കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടനം രാജ്യം വിലക്കിയിരുന്നു. എന്നാൽ അതിന് ശേഷവും കൊറോണ വൈറസ് ബാധ കണ്ടു പിടിച്ചതോടെ ആഭ്യന്തര ഉംറ തീർത്ഥാടനവും അധികൃതർ വിലക്കുകയായിരുന്നു. വിലക്ക് സ്വദേശികൾക്കും വിദേശികൾക്കും ബാധകമാക്കുകയും ചെയ്തു.ഉംറ തീർത്ഥാടനം വിലക്കിയിരുന്നെങ്കിലും സ്വദേശികൾക്കും വിദേശികൾക്കും ഇപ്പോഴും മക്ക, മദീന വിശുദ്ധ ഹറമുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാനുള്ള അനുമതി ഉണ്ടായിരുന്നു.

എങ്കിലും മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.ഇരു പുണ്യ ഗേഹങ്ങളും ഏറ്റവും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അധികൃതർ ആഭ്യന്തര ഉംറ അടക്കമുള്ള എല്ലാ തീർത്ഥാടനവും വിലക്കിയത്. അതോടെ വൻതോതിലുള്ള ജനസഞ്ചയത്തെ ഒഴിവാക്കാനും മക്കയും മദീനയും സുരക്ഷിതമാക്കി സൂക്ഷിക്കാനും രോഗം പടർന്ന് പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാനും അധികൃതർക്ക് സാധിച്ചു.
അതേ സമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കൈക്കൊള്ളുന്ന എല്ലാ നടപടികളും ശരീഅത്തിന് അനുസൃതമാണെന്ന് മസ്ജിദുല്‍ ഹറാം ഇമാം ശൈഖ് അബ്ദുല്ലാ അവദ് അല്‍ ജൂഹാനി പറഞ്ഞു.

വിശുദ്ധ ഹറമില്‍ നടത്തിയ ജുമുഅ ഖുതുബയിലാണ് കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യ കൈക്കൊള്ളുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago