HOME
DETAILS

ജൂറി പതിവ് തെറ്റിച്ചു; വിനായകന്‍ വിജയനായകനായി

  
backup
March 07 2017 | 18:03 PM

%e0%b4%9c%e0%b5%82%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b5%e0%b4%bf

തിരുവനന്തപുരം: വിനായകനെ മികച്ച നടനായി പ്രഖ്യാപിച്ചതുവഴി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി തിരുത്തിയത് നായകകഥാപാത്രങ്ങള്‍ക്കു തീറെഴുതിയിരുന്ന പതിവുരീതികളെ. മികച്ച അഭിനയം പുറത്തെടുത്തിട്ടും പലതവണ കലാഭവന്‍ മണിക്ക് നിഷേധിക്കപ്പെട്ട അംഗീകാരമാണ് മണി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് ഒരാണ്ട് തികഞ്ഞ വേളയില്‍ വിനായകന്‍ നേടിയെടുത്തത്.
മഹാനടന്‍ മോഹന്‍ലാലുമായി മത്സരിച്ചാണ് വിനായകന്‍ പുരസ്‌കാരം സ്വന്തമാക്കിയതെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരത്തിന് എന്നും മുന്‍നിര നടന്മാരെ മാത്രമാണു പരിഗണിച്ചിരുന്നത്. അഭിനയരംഗത്ത് രണ്ടുപതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് വിനായകനെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. അഭിനയ ജീവിതത്തിലെ ആദ്യ ഔദ്യോഗിക പുരസ്‌കാരം കൂടിയാണിത്.
നഗരവല്‍ക്കരണത്തിന്റെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ അതിജീവനകഥ ഹൃദയസ്പര്‍ശിയായി പറഞ്ഞ രാജീവ് രവി ചിത്രം 'കമ്മട്ടിപ്പാട'ത്തിലെ 'ഗംഗ' എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനെയും കടന്നുള്ള വിസ്മയാവഹമായ അഭിനയത്തികവിനുള്ള യഥാര്‍ഥ അംഗീകാരമായി അത്. 1999ല്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും 'വാനപ്രസ്ഥ'ത്തിലൂടെ മോഹന്‍ലാല്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ 'പുലിമുരുകനി'ലെ പ്രകടനവുമായി ജൂറിക്ക് മുന്നില്‍ മത്സരിക്കാനെത്തിയ മോഹന്‍ലാലിന് പക്ഷെ വിനായകന്റെ പ്രകടനത്തിനു മുന്നില്‍ വഴിമാറേണ്ടി വന്നു.
ചലച്ചിത്രലോകത്ത് അടുത്തായി പ്രഖ്യാപിക്കപ്പെട്ട എല്ലാ പുരസ്‌കാരങ്ങളിലും അവഗണിക്കപ്പെട്ട ശേഷമാണ് സംസ്ഥാന പുരസ്‌കാരത്തിന് ജൂറി വിനായകനെ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. വന്‍പ്രേക്ഷക പിന്തുണയുണ്ടായിട്ടും അവഗണന നേരിട്ട വിനായകന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി ഇത്. തമ്പി കണ്ണന്താനം 1995ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'മാന്ത്രികം' എന്ന ചിത്രത്തിലൂടെയാണ് വിനായകന്റെ സിനിമാരംഗത്തേക്കുള്ള വരവ്. ബ്ലാക്ക് മെര്‍ക്കുറി എന്ന ട്രൂപ്പ് നടത്തിക്കൊണ്ടിരിക്കെയാണ് വിനായകന് 'മാന്ത്രിക'ത്തിലേക്ക് വിളിയെത്തുന്നത്. 'മാന്ത്രികം' പുറത്തിറങ്ങി ആറുവര്‍ഷത്തിനുശേഷം 2001ല്‍ തമ്പി കണ്ണന്താനത്തിന്റെ തന്നെ 'ഒന്നാമന്‍' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. 2002ല്‍ പുറത്തിറങ്ങിയ 'സ്റ്റോപ്പ് വയലന്‍സി'ലെ 'മൊന്ത' എന്ന കഥാപാത്രം ശ്രദ്ധ പിടിച്ചുപറ്റി. വില്ലന്‍ കഥാപാത്രങ്ങളില്‍നിന്ന് ഹാസ്യറോളുകളിലേക്കും വിനായകന്‍ വഴിമാറി നടന്നു. 'കമ്മട്ടിപ്പാട'ത്തിലെ അഭിനയത്തിന് സിനിമാ പാരഡിസോയുടെ മികച്ച നടനുള്ള പുരസ്‌കാരം, നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്, വനിതയുടെ പ്രത്യേക ജൂറി പുരസ്‌കാരം എന്നിവയും ലഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  11 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  11 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  11 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  11 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  11 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  11 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  11 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  11 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  11 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  11 days ago