ഷിബിന്‍ വധക്കേസ് വിധി ഓണ്‍ലൈന്‍ പ്രചാരണത്തിനെതിരേ യൂത്ത് ലീഗ് പരാതി നല്‍കി
കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ട സംഭവത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കെതിരേ യൂത്ത് ലീഗ് പരാതി നല്‍കി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരമാണ് ഫേസ്ബുക്ക് വഴിയും വാട്‌സ്ആപ്പ് വഴിയും പ്രചാരണങ്ങളും ചീത്തവിളിയും നടത്തിയവര്‍ക്കെതിരേ ഉത്തര മേഖലാ എ.ഡി.ജി.പി സുദേഷ് കുമാറിനും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിനും പരാതി നല്‍കിയത്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടും കൊലപാതകത്തിനു പ്രേരിപ്പിക്കുന്ന കുറ്റം ചുമത്തിയും കേസ് ചാര്‍ജ് ചെയ്യണമെന്നും വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനും നാദാപുരത്ത് വീണ്ടും അശാന്തി പടര്‍ത്താനും നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി തന്നെ ഈ പ്രചാരണങ്ങളെ കാണണമെന്നും ഇത്തരം പ്രകോപനങ്ങളാണ് ഷിബിന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നൂറുകണക്കിനു കുടുംബങ്ങളെ പെരുവഴിയിലാക്കിയ വെള്ളൂരിലെ കലാപത്തിനു പ്രേരകമായതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബൂര്‍ഷാ കോടതി തുലയട്ടെ എന്ന മുന്‍ എം.എല്‍.എ കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."