HOME
DETAILS
MAL
കെ. മുരളീധരനെതിരേ ഹരജി സ്വീകരിച്ചു
backup
March 07 2017 | 18:03 PM
കൊച്ചി: കെ. മുരളീധരനെതിരേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കെ. മുരളീധരന് ഉന്നയിച്ച പ്രാഥമിക തടസവാദങ്ങള്‍ തള്ളിയാണ് സിംഗിള്‍ബെഞ്ച് ഹരജി ഫയലില്‍ സ്വീകരിച്ചത്.
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കെ. മുരളീധരന് വായ്പയെടുത്ത വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് ആരോപിച്ചാണ് കുമ്മനം രാജശേഖരന് ഹൈക്കോടതിയെ സമീപിച്ചത്. ഈ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായിരുന്നു ഹരജിക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."