HOME
DETAILS
MAL
പൊതുസ്ഥലം കൈയേറി നിര്‍മാണ പ്രവൃത്തി നടത്തുന്നതായി പരാതി
backup
January 30 2019 | 05:01 AM
തിരൂര്‍: പൊതുമരാമത്ത് റോഡ് കൈയേറി തിരൂര്‍ പച്ചാട്ടിരിയില്‍ സ്വകാര്യ വ്യക്തി മതില് കെട്ടുന്നതായി പച്ചാട്ടിരി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റിരിക്കടവ് പാലത്തിനും നൂര്ലേക്കിനുമിടയിലെ പ്രദേശത്താണ് പൊതുസ്ഥലം കൈയേറ്റി നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത്. കലക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
എന്നാല്‍ ഇതുനിലനില്ക്കെ നിര്‍മാണ പ്രവൃത്തി നടത്തുന്നതായാണ് പരാതി.
കെട്ടിട നിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുമില്ലെന്നും ഇവര്‍പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ സുബൈര്‍, സി.പി ഗോപാലകൃഷ്ണന്, പി.പി വേലായുധന്, എം. പത്മനാഭന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."