HOME
DETAILS
MAL
സഊദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി
backup
March 07 2020 | 10:03 AM
ജിദ്ദ: ഇന്ത്യയടക്കമുള്ള കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സഊദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സഊദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് യാത്രയുടെ 24 മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം അതാത് എയർലൈനുകൾക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഉത്തരവ് ബാധകമാണ്. അതേ സമയം സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."