തെരുവുനായ ആക്രമണത്തിനിരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിനിരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ പരമാവധി സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു.
ചവറയില്‍ തെരുവുനായയെ കണ്ട് ഭയന്നോടി മരിച്ച ആമിനയുടെയും തെരുവുനായ്ക്കളുടെ കൂട്ട ആക്രമണത്തിനിരയായ പിഞ്ചുകുഞ്ഞ് അഭിമന്യുവിന്റെയും കുടുംബത്തിനു കഴിയാവുന്ന സാമ്പത്തിക സഹായം നല്‍കും. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ നടപടിയെന്നും ജലീല്‍ പറഞ്ഞു.
അക്രമകാരികളായ തെരുവുനായ്ക്കളെ കൈകാര്യംചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. നായ്ക്കളെ പിടികൂടി വന്ധീകരിക്കുന്ന എ.ബി.സി പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും മന്ത്രി അറിയിച്ചു. തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതുസംബന്ധിച്ച് എന്‍. വിജയന് പിള്ളയാണു സഭയുടെ ശ്രദ്ധ ക്ഷണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."