ഹോം ഗാര്‍ഡിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കാളികാവ്: കുട്ടിയെക്കൊണ്ടു സ്‌കൂട്ടി ഓടിപ്പിച്ചു പിറകിലിരുന്നു യാത്ര ചെയ്ത പിതാവ് പൊലിസ് പിടിയില്‍. കാളികാവ് വെന്തോടന്‍ പടിയിലെ ആട്ടീരി ആറ്റക്കോയ (43)യാണ് പിടിയിലായത്. 12 വയസുള്ള കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിച്ചത് ചോദ്യം ചെയ്ത ഹോം ഗാര്‍ഡിനോട് അപമര്യാദയായി പെരിയാറിയതാണ് നടപടിക്കു കാരണമായത്.
കാളികാവ് വില്ലേജ് ഓഫിസിനു മുന്നില്‍വച്ചു കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇയാള്‍ ദിവസങ്ങളായി ടൗണുള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിക്കുന്നതായി പറയപ്പെടുന്നു. ചൊവ്വാഴ്ച കാളികാവ് അങ്ങാടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് എം. രാജന്‍ വാഹനം തടഞ്ഞുനിര്‍ത്തി. വാഹനം ഇഷ്ടമുള്ളവരെക്കൊണ്ട് ഓടിപ്പിക്കുമെന്നു പറഞ്ഞ് ആറ്റക്കോയ തങ്ങള്‍ ഹോം ഗാര്‍ഡിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഹോം ഗാര്‍ഡ് നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പൊലിസെത്തി വാഹനം ഓടിച്ച കുട്ടിയെ ആറ്റക്കോയയുടെ സുഹൃത്തിന്റെ കൂടെ വിട്ടയച്ചു. കോടതില്‍ ഹാജരാക്കിയ ആറ്റക്കോയയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."