മോദി രാജ്യത്തെ ജനങ്ങളെ രണ്ടുതട്ടിലാക്കുന്നു: യെച്ചൂരി
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ രണ്ടുതട്ടിലാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയാണ് ഇത് ക്ഷീണിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്ററി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും ആദ്യപ്രഭാഷണവും നിര്‍വഹിക്കുകയായിരുന്നു യെച്ചൂരി.
ഒരു ഭാഗത്ത് ഹിന്ദു-മുസ്‌ലിം വേര്‍തിരിവുണ്ടാക്കി മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, മറുവശത്ത് നോട്ടുനിരോധനം പോലുള്ള നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വേട്ടയാടുകയാണ്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം നടത്തുന്നത്. രാജ്യത്തെ കുത്തകകള്‍ക്ക് മന്‍മോഹന്‍സിങ്ങിന്റെ കാലത്തേതിനെക്കാള്‍ വലിയ സഹായമാണ് കഴിഞ്ഞ രണ്ടരവര്‍ഷം സര്‍ക്കാരില്‍നിന്നു ലഭിച്ചതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
കാര്‍ഷികമേഖലയിലടക്കം വികസനരംഗത്ത് വന്‍കുതിച്ചുചാട്ടം നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.ഭരണപ്രതിപക്ഷങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഇനിയും നേട്ടങ്ങള്‍ കൊയ്യാനാകും. റേഷനരി വെട്ടിക്കുറച്ചതടക്കമുള്ള കേന്ദ്രനടപടികള്‍ക്കെതിരേ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. യെച്ചൂരിക്ക് നിയമസഭയുടെ ഉപഹാരം സ്പീക്കര്‍ സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."