HOME
DETAILS

പതങ്കയം ജലവൈദ്യുത പദ്ധതിമലബാറിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതി ഒരുങ്ങുന്നു; നിര്‍മാണം അന്തിമഘട്ടത്തില്‍

  
backup
June 17 2016 | 22:06 PM

%e0%b4%aa%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%82-%e0%b4%9c%e0%b4%b2%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

കോഴിക്കോട്: സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന മലബാറിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ പതങ്കയം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി അന്തിമ ഘട്ടത്തില്‍. ജൂലൈ അവസാനത്തോടെ ഇതിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. എട്ട് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുക.
ഭൂമിയുടെ കിടപ്പിനനുസരിച്ചു മണ്ണിനടിയിലൂടെ ഇരുമ്പ് പൈപ്പ് വഴി വെള്ളമെത്തിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണിത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ 25 പദ്ധതികളില്‍ ഒന്നാണിത്. ആദ്യം നിര്‍മാണം തുടങ്ങിയതും പതങ്കയം ജലവൈദ്യുത പദ്ധതിയുടേതാണ്. 51 കോടി രൂപ മുതല്‍മുടക്കുള്ള ഈ പദ്ധതിയുടെ നിര്‍മാണ ചുമതല പാലക്കാട് ആസ്ഥാനമായുള്ള മിനാര്‍ റിന്യൂവല്‍ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ബൂട്ട് (ബില്‍ഡ് ഓണ്‍ ഓപറേറ്റീവ് ആന്‍ഡ് ട്രാന്‍സ്ഫര്‍) സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്.
നിര്‍മാണ കാലയളവു തൊട്ട് 30 വര്‍ഷത്തിനു ശേഷം പദ്ധതി സര്‍ക്കാരിനു കൈമാറും. സമുദ്ര നിരപ്പില്‍ നിന്ന് 700 അടി ഉയരത്തില്‍ ഇരുവഴിഞ്ഞിപ്പുഴയ്ക്കു കുറുകെ കണ്ടപ്പന്‍ചാലിലാണ് തടയണ നിര്‍മിച്ചിരിക്കുന്നത്. തടയണയ്ക്ക് 42 മീറ്റര്‍ നീളവും 3.4 മീറ്റര്‍ ഉയരവുമുണ്ട്. പുഴയുടെ ഒഴുക്കു തടസപ്പെടാതിരിക്കാന്‍ തടയണയില്‍ ഫല്‍ കണ്‍ട്രോള്‍ ഗേറ്റും ഇതു നിയന്ത്രിക്കുന്നതിനായി ഓട്ടോമാറ്റിക് ജനറേറ്ററും സ്ഥാപിക്കും. തടയണയില്‍ നിന്ന് 840 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വ്യാസവുമുള്ള ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പതങ്കയത്തുള്ള സര്‍ജ് ടാങ്കില്‍ വെള്ളമെത്തിക്കും. വെള്ളത്തിന്റെ അതിസമ്മര്‍ദം കുറയ്ക്കുന്നതിനായി പത്ത് മീറ്റര്‍ വ്യാസവും 16 മീറ്റര്‍ ഉയരവുമുള്ള സര്‍ജ് ടാങ്കും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. സര്‍ജ് ടാങ്കില്‍ നിന്ന് 535 മീറ്റര്‍ നീളവും 2.2 മീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് വഴി പവര്‍ഹൗസിനു തൊട്ടടുത്തു വരെ വെള്ളമെത്തിക്കുന്നു. ഇവിടെ നിന്ന് ട്രൈപീസ് സംവിധാനം വഴി മൂന്ന് യൂനിറ്റായി തിരിച്ച് വെള്ളം പവര്‍ ഹൗസിലെത്തിക്കും. ഈ വെള്ളം പവര്‍ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന 3.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ഒരു മെഗാവാട്ടിന്റെ ഒരു ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു ചെയ്യുക.
38.5 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പവര്‍ഹൗസിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്ത് സ്റ്റീല്‍ സൂപ്പര്‍ സ്ട്രക്ചര്‍ ഉപയോഗിച്ചു മേല്‍ക്കൂടും നിര്‍മിച്ചിട്ടുണ്ട്. തമ്പലമണ്ണ 33 കെ.വി പവര്‍ ഹൗസിലേക്കാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി എത്തിക്കുന്നത്. ചെമ്പുകടവ് പദ്ധതിയില്‍ നിന്ന് തമ്പലമണ്ണ പവര്‍ഹൗസിലേക്കു പോകുന്ന ലൈനിലൂടെയാണു വൈദ്യുതി കടത്തിവിടുന്നത്. ഇതുമായി ബന്ധിപ്പിക്കുന്നതിന് പവര്‍ഹൗസില്‍ നിന്ന് നെല്ലിപ്പൊയില്‍ വരെ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കെ.എസ്.ഇ.ബി 33 കെ.വി ലൈനും നിര്‍മിക്കും.
 ഇരുവഴിഞ്ഞിപ്പുഴയില്‍ തന്നെ കെ.എസ്.ഇ.ബി നിര്‍മിക്കുന്ന അഞ്ച് മെഗാവാട്ടിന്റെ മറിപ്പുഴ പദ്ധതിയും മുത്തപ്പന്‍പുഴയില്‍ മിനാര്‍ നിര്‍മിക്കുന്ന അഞ്ച് മെഗാവാട്ടിന്റെ പദ്ധതിയും ആനക്കാംപൊയില്‍ രാജരത്‌ന എനര്‍ജി നിര്‍മിക്കുന്ന എട്ട് മെഗാവാട്ടിന്റെ പദ്ധതിയും അരിപ്പാറ സിയാല്‍ നിര്‍മിക്കുന്ന നാല് മെഗാവാട്ടിന്റെ ചെറുകിട പദ്ധതിയും ഇതോടൊപ്പം യാഥാര്‍ഥ്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago