കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: 140 തൊഴിലാളികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാര്‍ച്ച് നാലിന് നടന്ന മിന്നല്‍ പണിമുടക്കിന്റെ ഭാഗമായി 140 തൊഴിലാളികള്‍ക്ക് കെ.എസ്.ആര്‍.ടി.സി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. നോട്ടിസിന് ഏഴ് ദിവസത്തിനുള്ളില്‍ മറുപടി പറയണം. സിറ്റി, പേരൂര്‍ക്കട ,വികാസ് ഭവന്‍, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെളളനാട് ,തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റുകളിലെ 70 കണ്ടക്ടര്‍, 70 ഡ്രൈവര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
കിഴക്കേകോട്ടയില്‍ അലക്ഷ്യമായി ബസ് പാര്‍ക്ക് ചെയ്തു, സര്‍വിസുകള്‍ മുടങ്ങി, നഗരത്തില്‍ യാത്രാ ക്ലേശം ഉണ്ടാക്കി, ഗതാഗത കുരുക്ക് മൂലം ഒരാള്‍ മരിക്കാന്‍ കാരണമായി, കെ.എസ്.ആര്‍.ടി.സിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയത്.
മിന്നല്‍ പണിമുടക്ക് നടത്തി ഗതാഗത തടസമുണ്ടാക്കിയ 18ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രൈവറ്റ് ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനുമുള്ള നടപടികളും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."