കൈക്കൂലി പരാമര്‍ശം: അഖിലേഷിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി
ന്യൂഡല്‍ഹി:കൈക്കൂലി പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. ഇന്നലെ അഞ്ചു മണിയോടെ വിശദീകരണം നല്‍കാനായിരുന്നു നിര്‍ദേശം. മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങി സമാജ്‌വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിന് വോട്ടു ചെയ്യണമെന്നായിരുന്നു അഖിലേഷിന്റെ ആഹ്വാനം. നേരത്തെ ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമാന പ്രസ്താവന നടത്തി കമ്മിഷന്റെ ശാസന ഏറ്റുവാങ്ങിയിരുന്നു.
അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പിയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. അഖിലേഷ് പെരുമാറ്റം ചട്ടം ലംഘിച്ചതായി യു.പിയിലെ ബി.ജെ.പി വക്താവ് മനോജ് മിശ്ര വ്യക്തമാക്കി. അതേസമയം മനോഹര്‍ പരീക്കര്‍ സമാന പ്രസ്താവന നടത്തിയിട്ടും കമ്മിഷന്‍ കാര്യമായ നടപടിയെടുത്തില്ലെന്ന് എസ്.പി ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."