കുരങ്ങുപനി: മലയോരത്ത് ആശങ്ക
കരുളായി: ഇടവേളയ്ക്കു ശേഷം വയനാട് തിരുനെല്ലിയില്‍ ര@ു പേര്‍ക്കു കുരങ്ങുപനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളില്‍ ആശങ്ക. 2014ല്‍ ആദ്യമായി കഴ്‌സന്നൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന കുരങ്ങുപനി വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത് അതേ സമയത്തുതന്നെ കരുളായി വനത്തിനുള്ളിലെ ആദിവാസി കോളനിയിലെ ചിലര്‍ക്കു പനി പിടിപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം 2015, 2016 വര്‍ഷങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നിരവധി പ്രതിരോധ പ്രാവര്‍ത്തനങ്ങളും നടത്തിയിരുന്നു. 2014 മുതല്‍ 2016 വരെ തുടര്‍ച്ചയായി ഉള്‍വനത്തില്‍ കഴിയുന്നവര്‍ക്കു പ്രതിരോധ കുത്തിവയ്പും നല്‍കി. മേഖലയില്‍ നിരവധി കുരങ്ങുകള്‍ ചാകുകയും പരിശോധയില്‍ രോഗവാഹകരായ ചെള്ളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, 2016നു ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.
സാധാരണ ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍, മാന്‍, പന്നി, കാട്ടുപോത്ത് പോലുള്ള മൃഗങ്ങള്‍ എന്നിവയിലാണ് ഇത്തരം രോഗവാഹകരായ ചെള്ളുകള്‍ കാണപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങള്‍ വഴിയാണ് മനുഷ്യശരീരത്തിലേക്കു ചെള്ള് വ്യാപിക്കുന്നത്. ശക്തമായ പനി, തലവേദന, ശരീര വേദന, വയറു വേദന, ചര്‍ദ്ദി, വയറിളക്കം, പല്ലിനിടയില്‍നിന്നുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.
കാട്ടിനുള്ളില്‍ പോകുന്നവരും കാടുമായി ബന്ധപ്പെടുന്നവരും ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍, കൈയുറകള്‍, കാലുറകള്‍ എന്നിവ ധരിക്കാനും ചെള്ളുകടിയില്‍നിന്നു രക്ഷ നേടാനുള്ള ലേപനങ്ങള്‍ പുരട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടു@െങ്കിലും വേണ്ടത്ര ബോധവല്‍ക്കരണം ഇല്ലെന്ന ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."